ഇന്ത്യയിലെ ‘തുക്‌ഡെ തുക്‌ഡെ ഗ്യാംങ്ല്‍ രണ്ടുപേര്‍ മാത്രം. അവര്‍ ബിജെപിയില്‍ – യശ്വന്ത് സിന്‍ഹ

Print Friendly, PDF & Email

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ.ഇന്ത്യയിലെ ഏറ്റവും അപകടകാരികളായ തുക്‌ഡെ തുക്‌ഡെ സംഘത്തില്‍ രണ്ട് പേര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂവെന്നും അത് ദുര്യോധനനും ദുശ്ശാസനനുമാണെന്നും ബി.ജെ.പിയില്‍ നിന്നുള്ള ഇരുവരേയും സൂക്ഷിക്കണമെന്നുമായിരുന്നു സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം നടത്തുന്നത് തുക്‌ഡെ തുക്‌ഡെ ഗ്യാങ്ങുകളാണെന്ന അമിത് ഷായുടേയും മോദിയുടെ പ്രസ്താവനക്കെതിരെയായിരുന്നു സിന്‍ഹ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘തുക്‌ഡെതുക്‌ഡെ’ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിതെന്നും നഗരത്തിലെ അക്രമത്തിന് അവര്‍ ഉത്തരവാദികളാണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാന്‍ ബി.ജെ.പി സംഘപരിവാര്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന പദമാണ് ‘തുക്‌ഡെ തുക്‌ഡെ ഗ്യാംങ്.

Yashwant Sinha

@YashwantSinha
The most dangerous tukde tukde gang in India consists of only two people, Duryodhan and Dusshashan. They are both in BJP. Beware of them.

15.1K
12:27 PM – Dec 27, 2019
Twitter Ads info and privacy
5,779 people are talking about this

  •  
  •  
  •  
  •  
  •  
  •  
  •