ലൈംഗീകതയെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങള്‍…?

Print Friendly, PDF & Email

മദ്യപാനമോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതോ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുമെന്ന ധാരണ ചിലര്‍ക്കെങ്കിലും ഉണ്ട്. എന്നാല്‍ അത് തികച്ചും അബദ്ധജഡിലവും ശാസ്ത്രീയമായ പിന്തുണ ഇല്ലാത്തതുമായ ഒരു വിശ്വാസം മാത്രമാണ്. എന്നാല്‍ ചില ഭക്ഷണ-പാനീയങ്ങള്‍ ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കാറുമുണ്ട്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയേണ്ടേ.…

വാള്‍നട്ട്‌സ്

വാള്‍നട്ട്‌സ് ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണമാണ്. ബീജത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും ഇവ സഹായിക്കുന്നു. വന്ധ്യത അകറ്റുന്നതിനും വാള്‍നട്ടസ് ഡയറ്റിലുള്‍പ്പെടുത്തുന്നത് സഹായകമാണ്.

സ്‌ട്രോബെറിയും രാസ്‌ബെറിയും

സ്‌ട്രോബെറിയുടെയോ രാസ്‌ബെറിയുടെയോ കുരു (വിത്തുകള്‍) സിങ്കിനാല്‍ സമ്പന്നമാണ്. സിങ്ക് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ലൈംഗികതയെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഘടകമാണ്.

അവക്കാഡോ

അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് അതുപോലെ വൈറ്റമിന്‍- ബി6 എന്നീ ഘടകങ്ങള്‍ ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ കൂടുതല്‍ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിലും ഹോര്‍മോണ്‍ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു.

തണ്ണിമത്തന്‍

ലൈംഗിക ഉണര്‍വ്് കൂട്ടുന്നതിനും ആവേശം വര്‍ധിപ്പിക്കുന്നതിനുമെല്ലാം തണ്ണിമത്തന്‍ സഹായകമാണ്. ഇവയിലടങ്ങിയിരിക്കുന്ന ‘സിട്രുലിന്‍’ ആണ് പ്രധാനമായും ഇതിന് സഹായകമാകുന്നത്.

ബദാം

ബദാമിലടങ്ങിയിരിക്കുന്ന ‘അര്‍ജിനൈന്‍’ എന്ന ഘടകം രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും രക്തക്കുഴലുകളെ ‘റിലാക്‌സ്’ ചെയ്യിക്കുന്നതിനും സഹായിക്കുന്നു. ഇത് സ്വാഭാവികമായും ലൈംഗികബന്ധത്തെയും അനുകൂലമായി സ്വാധീനിക്കുന്നു. പുരുഷന്മാരില്‍ ഉദ്ധാരണം കൂട്ടാനും ഇത് സഹായിക്കും.

ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ് ‘സെറട്ടോണിന്‍’, ‘എന്‍ഡോര്‍ഫിന്‍’ എന്നീ ഹോര്‍മോണുകള്‍ കൂട്ടാന്‍ സഹായിക്കുന്നു. ഇത് ലൈംഗികാസ്വാദനം വര്‍ധിപ്പിക്കുന്നു.

മുട്ട

ഉദ്ധാരണപ്രശ്‌നങ്ങള്‍ അകറ്റുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് മുട്ട. മുട്ടയിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ്- എല്‍ അര്‍ജിനൈന്‍ ആണ് ഇതിന് സഹായകമാകുന്നത്.

പീച്ച്

പീച്ച് പഴവും ലൈംഗിക ഉത്തേജനത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി ബീജത്തിന്റെ കൗണ്ട് കൂട്ടാനും ഗുണമേന്മ കൂട്ടാനുമെല്ലാം സഹായിക്കുന്നു. വന്ധ്യതയെ അകറ്റാനും വൈറ്റമിന്‍-സി സഹായകമാണ്.

കാപ്പി

ലൈംഗികത ഉത്തേജനം വര്‍ധിപ്പിക്കുന്നതിന് കാപ്പി സഹായകമാണ്. കാപ്പി തലച്ചോറിനെ പെട്ടെന്ന് ഉദ്ദീപിപ്പിക്കാറുണ്ട്. ഇത് ലൈംഗികതയെയും അനുകൂലമായി സ്വാധീനിക്കുന്നു.