INDIANEWS MAIN

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക്. ഡല്‍ഹിയില്‍ ആംആദ്മി

ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് സർവേ പ്രവചനം. 30-42 സീറ്റുകളേ കോൺഗ്രസ്ന് ലഭിക്കുകയുള്ളൂ. ആപ്പ് കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു. എന്നാല്‍ ഹിമാചൽ പ്രദേശിൽ ബിജെപിക്ക് അധികാരം നിലനിര്‍ത്താൻ സാധിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 35 സീറ്റുകളാണ്.

കഴിഞ്ഞ പതിനഞ്ച് വർഷമായി ദില്ലിയിലെ മൂന്ന് മുൻസിപ്പല്‍ കോർപ്പറേഷനുകളുടേയും ഭരണം കൈയ്യാളുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപ് മൂന്ന് കോർപ്പറേഷനുകളും ചേര്‍ത്ത് ഒറ്റ കോര്‍പ്പറേഷന്‍ ആക്കി മാറ്റി ഭരണ ഉറപ്പിക്കുവാനുള്ള കേന്ദ്രസർക്കാ‍ർ ശ3മം പരാദജയപ്പെടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ന്ല്‍കുന്ന സൂചന. നിലവിൽ ഭരിക്കുന്ന ബിജെപിക്ക് 69 – 91 നും ഇടയിൽ സീറ്റ് മാത്രമാണ് നേടാനാകുക. എന്നാൽ ദില്ലി ഭരിക്കുന്ന ആം ആദ്മി പാർട്ടി 149 നും 171 നും ഇടയിൽ സീറ്റ് നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2017 ൽ 182 സീറ്റാണ് ബിജെപി ‌നേടിയിരുന്നത്.