ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഇറാന്‍ വിമാനത്തിന് ബോംബു ഭീക്ഷണി. അകമ്പടിക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍.
ഇന്ത്യന്‍ വ്യോമാതിര്‍ത്തിലൂടെ ചൈനയിലേക്ക് പറന്ന ഇറാനിയൻ മഹാൻ എയർ വിമാനം W581ന് ബോംബു ഭീക്ഷണിയെ തുടര്‍ന്ന് വിമാനത്തെ തടയാനും അകമ്പടി സേവിക്കാനും ഐഎഎഫ് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. തിങ്കളാഴ്ച രാവിലെ ലാഹോർ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) നിന്ന് പാസഞ്ചർ വിമാനത്തിൽ ബോംബുണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ അയിയന്തര നടപടി. എന്നാല്‍ പിന്നീട് “ബോംബ് ഭയം അവഗണിക്കുക” എന്ന് ഇറാൻ അധികൃതർ അറിയിച്ചതിനെ തുര്‍ന്ന് ഏകദേശം 40 മിനിറ്റോളം ഇന്ത്യന്‍ വ്യോമസേനയുടെ അകന്പടിയോടെ പറന്ന മഹാൻ എയർ വിമാനം W581, മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് പറന്നു, വമാനത്തിലെ ബോംബു ഭീഷണി വ്യാജമാണെന്ന് അധികൃതർ പറഞ്ഞു. സുരക്ഷിതമായി ഗ്വാങ്‌ഷൂവിൽ ഇറങ്ങിയ ഇറാൻ വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി വിടുന്നതുവരെ രണ്ട് സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങൾ അകന്പടി സേവിക്കുകയും ഐഎഎഫിന്റെ റഡാർ നിരീക്ഷണത്തിൽ സൂക്ഷിക്കുകയും ചെയ്തു.
ടെഹ്‌റാനിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് പോകുകയായിരുന്ന വിമാനം രാവിലെ 9 മണിക്ക് ശേഷം പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് വിമാനത്തിന് ജാഗ്രതാ നിർദ്ദേശം കിട്ടിയത്. തുടര്‍ന്ന് വിമാനത്തിലുണ്ടായ ബോംബ് ഭീതിയെക്കുറിച്ച് ലാഹോർ എടിസി ഡൽഹി എടിസിയെ അറിയിച്ചു,”ഐഎഎഫ് ഉടനടി പ്രവർത്തനമാരംഭിച്ചു, ജോധ്പൂർ, ഹൽവാര (പഞ്ചാബ്) എയർബേസുകളിൽ നിന്ന് പറന്നുയര്‍ന്ന ഓരോ സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങള്‍ യാത്രാ വിമാനത്തെ സുരക്ഷിതമായ അകലത്തിൽ പിന്തുടരുവാന്‍ ആരംഭിച്ചു.
തുടർന്ന് വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കാൻ അനുവദിക്കണമെന്ന് മഹാൻ എയർ ഡൽഹി എടിസിയോട് അഭ്യർത്ഥിച്ചു. വിമാനം ഡൽഹി-ജയ്പൂർ വ്യോമാതിർത്തിക്ക് മുകളിലൂടെ ഉയരം കുറയ്ക്കുന്നതിനു ട്രാക്ക് ചെയ്യുവാന്‍ ആരംഭിച്ച. എന്നാൽ ഡൽഹി എടിസി വിമാനത്തെ ജയ്പൂരിലേക്ക് തിരിച്ചുവിടാൻ ആണ് നിർദ്ദേശിച്ചത്. “വിമാനത്തിന് ജയ്പൂരിലും പിന്നീട് ചണ്ഡീഗഡിലും ഇറങ്ങാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തു. എന്നാല്‍, ഈ രണ്ട് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടാൻ പൈലറ്റ് തയ്യാറായില്ല.
“കുറച്ചു കഴിഞ്ഞപ്പോൾ ബോംബ് ഭീഷണി അവഗണിക്കാൻ ടെഹ്‌റാനിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതിനെത്തുടർന്ന്, വിമാനം അതിന്റെ അവസാന ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടരാൻ ഐഎഎഫ് അനുവദിച്ചു, സിവിൽ ഏവിയേഷൻ മന്ത്രാലയവും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുമായി സംയുക്തമായി ഏർപ്പെടുത്തിയ സ്റ്റാൻഡിംഗ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കനുസൃതമായാണ് ഐഎഎഫ് “എല്ലാ നടപടികളും സ്വീകരിച്ചത്” അധികൃതര്‍ അറിയിച്ചു.