3000 അടിയിലധികം ഉയരത്തില്‍ പറന്ന വിമാനത്തിലെ യാത്രികന് വെടിയേറ്റു
3000 അടിയിലധികം ഉയരത്തിലൂടെ പറന്ന വിമാനത്തിലെ യാത്രികന് ഭൂമിയില്‍ നിന്നുള്ള വെടിയേറ്റു പരിക്ക്. മ്യാൻമർ നാഷണൽ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൾ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 63 യാത്രക്കാരുമായി പോയ എടിആർ-72 വിമാനത്തിന് 3,000 അടിയിലധികം ഉയരത്തിൽ വച്ചാണ് വെടിയേറ്റതെന്ന് മ്യാൻമർ നൗ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന ആളുടെ മുഖത്തിന്റെ വലതുഭാഗത്താണ് പരിക്കേറ്റത്. നയ്‌പിറ്റാവിൽ നിന്ന് ലോയ്‌ക്കാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന 27 കാരനാണ് ഇയാളെന്ന് അധികൃതർ പറയുന്നു. സുരിക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തില്‍ നിന്ന് യാത്രികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
വിമാനത്തിനുള്ളിൽ തുളച്ചുകയറിയ വെടിയുണ്ട ഏറ്റാണ് യാത്രക്കാരന് പരിക്കേറ്റതെന്ന് മ്യാൻമർ മിലിട്ടറി കൗൺസിൽ അധികൃതർ പറഞ്ഞു. രണ്ട് തീവ്രപ്രതിരോധ സംഘടനകളായ കരേന്നി നാഷണൽ പ്രോഗ്രസീവ് പാർട്ടി (കെഎൻപിപി), പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് എന്നിവര്‍ വിമാനത്തിന് നേരെ വെടിയുതിർത്തതായി അധികഡതര്‍ ആരോപിച്ചു. എന്നാല്‍ വെടിവയ്പ്പിൽ തങ്ങളുടെ സംഘടനയ്ക്ക് പങ്കില്ലെന്നും സിവിലിയൻ ലക്ഷ്യങ്ങൾ ഒഴിവാക്കുന്നുവെന്നും കെഎൻപിപി പറഞ്ഞു. അതേസമയം, മ്യാൻമർ നൗ പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലോയ്‌ക്കാവിലേക്കുള്ള ഫ്ലൈറ്റ് ബുക്കിംഗ് റദ്ദാക്കി. വിമാനത്താവളത്തിന് സമീപം മ്യാൻമർ സൈന്യം സൈന്യത്തെ വിന്യസിച്ചതായും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതായും റിപ്പോർട്ടുണ്ട്.