തപസ്യ കലാ സാഹിത്യ വേദി കവിതാ രചനാ മത്സരം നടത്തുന്നു.
പ്രമുഖ സാംസ്കാരിക സംഘടനയായ തപസ്യ കലാ സാംസ്കാരിക വേദി വാത്മീകീ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കവിതാ രചാനാ മത്സരം നടത്തുന്നു. ഒക്ടോബര്‍ 9ന് രാവിലെ 11മണിമുതല്‍ 12 മണിവരെ രാമമൂര്‍ത്തിനഗര്‍ രാഷ്ട്രോത്ഥ്വാന വിദ്യാകേന്ദ്രത്തില്‍ വച്ചായിരിക്കും മത്സരം നടക്കുക. കവിതകള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം. സ്കൂള്‍കുട്ടികള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചായിരിക്കും മത്സരം. രാവിലെ 10 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ 63604 15568, 99457 21173 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കവിത രചനാ മത്സരത്തോടനുബന്ധിച്ച് സാഹിത്യസംവാദം, പുസ്തക പ്രകാശനം എന്നിവ ഉണ്ടായിരിക്കും.

