റഷ്യയുടെ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

Print Friendly, PDF & Email

റഷ്യയുടെ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്ർറ് വ്ലാഡ്മിര്‍ പുടിൻ. ജർമ്മൻ ചാൻസലറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഈ കാര്യം അറിയിച്ചത്. യുക്രെെൻ ഭാ​ഗക്കാരോടും യുക്രെെനിൽ സമാധാനം ആ​ഗ്രഹിക്കുന്നവരോടും ചർച്ച ചെയ്യാൻ റഷ്യ തയ്യാറാണെന്ന് പുടിൻ അറിയിച്ചിരുന്നു. എന്നാൽ ഏക നിബന്ധന റഷ്യൻ ആവശ്യങ്ങൾ അംഗീകരിക്കണം മെന്നതാണെന്ന് ക്രെംലിൻ അറിയിച്ചു. യുക്രെെനിന്റെ നിഷ്പക്ഷവും ആണവരഹിതവുമായ പദവി, റഷ്യയുടെ ഭാ​ഗമായി ക്രിമിയയെ അം​ഗീകരിക്കുക, കിഴക്കൻ യുക്രെെനിലെ വിഘടനവാദ പ്രദേശങ്ങളുടെ പരാമാധികാരം എന്നിവയൊക്കെ ആവശ്യങ്ങളിൽപെടുമെന്നാണ് വിശദീകരണം. മൂന്നാം വട്ട ചർച്ചയിൽ കീവിന്റെ പ്രതിനിധികൾ ന്യായമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രെംലിൻ പറഞ്ഞു. അതേസമയം ജർമ്മൻ ചാൻസലറുമായി നടത്തിയ സംഭാഷണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ റഷ്യൻ സൈന്യം യുക്രെെനിയൻ നഗരങ്ങളിൽ ബോംബാക്രമണം നടത്തുന്നുണ്ടെന്ന് നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. കീവിലും മറ്റ് പ്രദേശങ്ങളിലും റഷ്യ നടത്തുന്നുവെന്ന് ആരോപിക്കുന്ന വ്യോമാക്രമണങ്ങൾ വ്യാജമാണെന്നും ഇത്തരത്തിൽ പല വ്യാജ വാർത്തകളും വരുന്നുണ്ടെന്നും റഷ്യ അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •