നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ക്രിമിനല്‍ കുറ്റത്തിന് നിയമസഭാ പരിരക്ഷയില്ല.
നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്തതിരിച്ചടി. ക്രിമിനല്‍ കുറ്റത്തിന് നിയമസഭാ പരിരക്ഷയില്ല. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവര്‍ ക്രിമിനല്‍ കുറ്റത്തിന് വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി.
പ്രതിപ്പട്ടികയിലുള്ള മന്ത്രി വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ, കെടി ജലീല്‍, മുന്‍ എംഎല്‍എ മാരായ സികെ സദാശിവന്‍., കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരും കേസ് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. അടഞ്ഞുകിടന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് 2015ൽ ബജറ്റ് അവതരണത്തിൽ നിന്ന് അന്നത്തെ ധനമനന്ത്രി കെഎം മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. എന്നാൽ ബജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കെെയാങ്കളിയായി മാറുകയായിരുന്നു. ഇതിനിടയില്‍ കെ.എം.മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷാഗങ്ങള്‍ ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. സ്പീക്കറുടെ കസേര വലിച്ച് താഴെയിട്ടു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. ഇന്നത്തെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, എം.എല്‍.എമാരായിരുന്ന ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ് സി.കെ.സദാശിവന്‍ എന്നിവരായിരുന്നു പ്രതികള്‍. കയ്യാങ്കളി നടത്തിയ എം.എല്‍.എ.മാര്‍ക്കെതിരേ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ കേസെത്തിയത്.
അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ. അതിനു വേണ്ടിയാണ് സമാജികര്‍ക്ക് ഭരണഘടനയില്‍ സഭയില്‍ പ്രത്യേക പരിരക്ഷ നല്‍കിയിരിക്കുന്നത്. അത് ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഒഴിവാകലിന് അല്ല. അതിനാല്‍ തന്നെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നിയമസഭയില്‍ പ്രത്യേക പരിരക്ഷ ലഭിക്കുന്നില്ല. അങ്ങനെ നിയമപരിരക്ഷഉണ്ടെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയായി മാറും എന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ നിയമനിര്‍മ്മാണ സഭകളുടെ അന്തസ് വര്‍ദ്ധിപ്പിക്കുന്ന വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇനി രാജ്യത്തെ ഏതെങ്കിലും നിയമസഭകളില്‍ അഴിഞ്ഞാടാന്‍ സമാജികര്‍ ഒന്ന് ഭയപ്പെടും. സമാജകര്‍ക്ക് എന്ത് തെമ്മാടിത്തരവും സഭയില്‍ കാട്ടിക്കൂട്ടാം എന്ന മനോഭാവത്തിനാണ് ഇതോടെ അറുതി വരുക. അതോടൊപ്പം നിയമസഭ തല്ലിതകര്‍ത്തതിന് പ്രതിക്കൂട്ടില്‍ കയറി വിചാരണ നേരിടുന്നവരില്‍ സഭയുടെ അന്തസ് സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ് ചെയ്ത ഒരു മന്ത്രി എംഎല്‍എ മാരും തുടര്‍ന്ന് സ്ഥാനങ്ങളില്‍ തുടരുവാന്‍ അര്‍ഹതയുണ്ടോ എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
