പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം മൂലo യുവതിയെ കുത്തിക്കൊലപ്പെടുത്തി
പെരിന്തൽമണ്ണ ഏലംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം മൂലo. കൊല നടത്തിയത് പ്രതി തനിച്ചാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിന് മൂന്ന് മാസം മുമ്പ് വിനീഷിനെ താക്കീത് ചെയ്തിരുന്നെന്നും മലപ്പുറം എസ്പി സുജിത് ദാസ് പറഞ്ഞു. എൽഎൽബി വിദ്യാർഥിയാണ് ദൃശ്യ. പ്രതി വിനീഷും ദൃശ്യയും പ്ലസ്ടുവില്‍ സഹപാഠികളായിരുന്നു.
ഇയാൾ പല തവണ പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും ദൃശ്യ നിരസിച്ചു. വിനീഷിന്റെ ശല്യം ചെയ്യൽ തുടർന്നപ്പോൾ ദൃശ്യയുടെ വീട്ടുകാർ ഇയാൾക്കെതിരേ പരാതിയും നൽകിയിരുന്നു.ഇതെല്ലാമാണ് ദാരുണമായ കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പെരിന്തൽമണ്ണ മുട്ടുങ്ങലിലാണ് വിനീഷ് വിനീഷിന്റെ വീട്.
വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറിയാണ് വിനീഷ് ഉറങ്ങുകയായിരുന്ന ദൃശ്യയെ കുത്തിക്കൊന്നത്. ഈ സമയം ദൃശ്യയുടെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ദൃശ്യയുടെ നിലവിളി കേട്ട് മുകളിലെ നിലയിൽനിന്നോടി വന്ന സഹോദരി ദേവശ്രീ ആക്രമണം ചെറുക്കാൻ ശ്രമിച്ചു. ഇതോടെ ദേവശ്രീയെയും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.
ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ കടയക്ക് ബുധനാഴ്ച രാത്രി വിനീഷ് തീയിട്ടു. പിന്നീട് ഇയാൾ ദൃശ്യയുടെ വീടിന് സമീപം ഒളിച്ചിരുന്നതായാണ് വിവരം. രാത്രി മുഴുവൻ ഇവിടെ പതിയിരുന്ന ശേഷം രാവിലെ എട്ടോടെ വീട്ടിൽ അതിക്രമിച്ചു കയറി ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.