അനന്തപുരിയെ ഇളക്കിമറിച്ചുകൊണ്ടു എ.ബി.വി.പിയുടെ മഹാറാലി.
തിരുവനന്തപുരം: അനന്തപുരിയെ ഇളക്കി മറിച്ചുകൊണ്ടു എ.ബി.വി.പിയുടെ മഹാറാലി. അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാർക്സിസം എന്ന മുദ്രാവാക്യമുയർത്തി നടന്ന റാലിയിൽ റാലിയിൽ ഒരുലക്ഷത്തിലധികം വിദ്യാർത്ഥികൾ അണിനിരന്നു.
വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ പുതിയ ഒരു ചരിത്രം സൃഷ്ടിച്ച് കൊണ്ടായിരുന്നു എബിവിപിയുടെ മഹാറാലി. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ മഹാറാലിയിൽ അണിനിരന്നപ്പോൾ അനന്തപുരി അക്ഷരാർത്ഥത്തിൽ കാവി കടലായി.
കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എബിവിപി പ്രവർത്തകർ ഒരേ മുദ്രാവാക്യം ഉയർത്തി അനന്തപുരിയുടെ വീഥികൾ കീഴടക്കി. രാവിലെ 10.30 ഓടെ മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി പുത്തരിക്കണ്ടം മൈതാനിയിലാണ് അവസാനിച്ചത്. പതിനായിരക്കണക്കിന് വിദ്യാർത്ഥിനികളുടെ സാമീപ്യം കൊണ്ട് തന്നെ റാലി വേറിട്ട കാഴ്ച്ചയായി