ആ രേഖകൾ എവിടെ സുരേന്ദ്രാ.!!!?
ഉമ്മൻ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്ന് അന്വേഷിക്ക ണമെന്നു ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍.
വീമ്പു പറയുന്നതിലും അതുവഴി കയ്യടിയും വിമർശനവും വാങ്ങുന്നതിൽ ബി.ജെ.പി നേതാവ് സുരേന്ദ്രൻ എന്നും മുൻപന്തിയിലാണ്. ഒട്ടും നാണമില്ലാതെ തന്നെ പറഞ്ഞത് ആവര്ത്തിക്കാന് ഇദ്ദേഹത്തിന് ഒട്ടും മടിയില്ല.
സോളാർ വിഷയത്തിൽ തന്റെ കയ്യിൽ ഉമ്മൻ ചാണ്ടിക്കെതിരെ എന്തോ വലിയ ബോംബ് ഉണ്ടെന്നു ചാനൽ ചർച്ചയിൽ വന്നു പറഞ്ഞത് ജനം മറന്നു എന്ന് താങ്കൾ വിചാരിക്കരുത്.
സത്യാ സന്ധമായ രാഷ്ട്രീയം ആണ് ഉണ്ടായിരുന്നതെങ്കിൽ സോളാർ ജുഡീഷ്യൽ കമ്മീഷൻ മുൻപാകെ ഹാജരാക്കുമെന്ന് ചാനൽ ചർച്ചകളിൽ പറഞ്ഞ പ്രകാരം എന്താണ് ചെയ്യാതിരുന്നത് ? വീമ്പിളിക്കിയ മാതിരി കയ്യിലുള്ള രേഖ ഹാജരാക്കിയില്ല എന്ന് മാത്രമല്ല, നേരിൽ പോയി അറിയാവുന്ന കാര്യങ്ങൾ പറയുക പോലും ഉണ്ടായില്ല ! എന്തിനാണ് താങ്കൾ മാറി നിന്നതു ? ഇപ്പോൾ നടത്തുന്ന ഈ പ്രസംഗം ആരെ തൃപ്തിപ്പെടുത്താനാണ് എന്ന് ജനം ചോദിച്ചാൽ അവരെ കുറ്റം പറയാൻ പാടില്ല. ഉമ്മൻചാണ്ടിയോട് ഇപ്പോൾ ഈ സ്നേഹം തോന്നാൻ ഉള്ള കാര്യംവും അറിഞ്ഞാൽ കൊള്ളാം.