സുന്ദരീ… സുന്ദരീ… ഒന്നൊരുങ്ങി വാ..!!!!
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ കേള്‍ക്കാന്‍ നാം ആഗ്രഹിക്കാറില്ലേ… ചര്‍മ്മത്തിന് സ്വര്‍ണ്ണത്തിന്റെ നിറം വേണമെന്ന് മോഹിക്കാത്തവരായി ആരുണ്ട്. വിപണിയില്‍ കാണുന്ന ഏതെല്ലാം ക്രീമുകളാണ് നാം അതിനുവേണ്ടി വാങ്ങിച്ചു കൂട്ടുന്നത്. എന്നാല്‍ ഇവയൊക്കെ ചര്‍മ്മത്തെ കൂടുതല്‍ ഇരുണ്ടനിറമാക്കുക മാത്രമല്ല കീശകൂടി കാലിയാക്കുന്നു.
മുഖത്തെ പാടുകള്‍
ചെറുപയര്‍പൊടിയില്‍ പാലും നാരങ്ങാനീരും ഉപ്പും മഞ്ഞളും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ അത് മുഖത്തിരിക്കണം. ഒരു മാസം ഇങ്ങനെ ചെയ്‌താല്‍ മുഖം സ്വര്‍ണ്ണനിറമാകുമെന്ന് മാത്രമല്ല ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും കൈവരും. മുഖത്തെ കറുത്തപാടുകളും മാറും.
കഴുത്തിന്റെ സൗന്ദര്യത്തിന്
മുഖസൗന്ദര്യത്തെപ്പോലെ തന്നെ പ്രധാനമാണ് കഴുത്തിന്റെ സൗന്ദര്യവും. സാധാരണ മുപ്പതു വയസു കഴിഞ്ഞാല്‍ സ്‌ത്രീകളുടെ കഴുത്തിന് കറുപ്പുനിറം ഉണ്ടാകുന്നതായി കാണാറുണ്ട്. വലിയ മാലകളിടുന്നതും തടിവയ്‌ക്കുന്നതും കഴുത്തില്‍ കറുത്തനിറമുണ്ടാകാന്‍ കാരണമാകുന്നു. കടലമാവും തൈരും കുഴച്ചുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. കഴുത്തിന് നിറം കിട്ടും. കഴുത്തിലെ കറുത്തനിറം മാറാന്‍ നാരങ്ങാനീരും വെള്ളരിക്കാനീരും മഞ്ഞള്‍പ്പൊടിയും കുഴമ്പ് രൂപത്തിലാക്കി കഴുത്തില്‍ തേച്ചാല്‍ മതി.
കണ്ണിന്റെ കുളിര്‍മയ്‌ക്ക്
കണ്ണിനു ചുറ്റും കറുത്ത വരകളും പാടുകളും സ്‌ത്രീകളില്‍ സാധാരണ കാണാറുണ്ട്. കണ്ണിന്റെ താഴെ ഇടയ്‌ക്ക് റോസ് വാട്ടര്‍ പുരട്ടുന്നതും നല്ലതാണ്. പുറത്തുപോയി വന്നാലുടന്‍ തന്നെ മുഖത്തെ മേക്ക്- അപ്പ് കഴുകി കളയണം. പ്രത്യേകിച്ച് കണ്ണിലും കണ്ണിനുചുറ്റുമുള്ളവ. ഐലൈനര്‍, ഐഷാഡോ എന്നിവ ഇട്ടുകൊണ്ട് ഒരിക്കലും കിടന്നുറങ്ങരുത്. രാത്രി കിടക്കുന്നതിനു മുമ്പ് പലപ്രാവശ്യം മുഖം തണുത്തവെള്ളത്തില്‍ കഴുകുന്നത് കണ്ണിന്റെ ആരോഗ്യത്തിനും അഴകിനും വളരെ നല്ലതാണ്.
കൈയുടെ സംരക്ഷണത്തിന്
അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍ കൈയില്‍ കരിയും പുകയും പറ്റാറുണ്ട്. അടുക്കളയിലെ പണി കഴിഞ്ഞ ഉടന്‍തന്നെ നാരങ്ങാനീര് കൈയില്‍ പുരട്ടി കഴുകി തുടയ്‌ക്കുക. കൈയില്‍ വെള്ളമയം ഉള്ളത് തൊലിക്ക് നല്ലതല്ല. കൈ എപ്പോഴും ഉണങ്ങിയിരിക്കണം. കൈകളുടെ സംരക്ഷണത്തിനായി ക്രീമുകള്‍ പുരട്ടാവുന്നതാണ്. ഗ്ലിസറിനും പനിനീരും ഒരുമിച്ചു ചേര്‍ത്ത് പുരട്ടുന്നതും കൈകളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും.
ഭംഗിയുള്ള വിരലുകള്‍ക്ക്
കാലില്‍ ഇറുകി കിടക്കുന്ന ചെരുപ്പ് ഇടരുത്. ആഴ്‌ചയില്‍ ഒരിക്കല്‍ ചെറു ചൂടുവെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാംപു കലര്‍ത്തി കാല്‍ അതില്‍ മുക്കിവയ്‌ക്കുക. നാരങ്ങാനീര് കാലില്‍ പുരട്ടുന്നതും നല്ലതാണ്. അരോമാ ഓയിലുകൊണ്ട് കാല് മസാജ് ചെയ്യുക. കാല് എപ്പോഴും മൂടിവയ്‌ക്കരുത്. വിരലുകളുടെ ഇടയില്‍ വായു കടക്കുന്നതരത്തിലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുക. കാല് ഉണങ്ങിയിരിക്കാന്‍ അനുവദിക്കുക. കാലിലെ വെള്ളമയം തുടച്ചുകളയണം. കാലിലും ക്രീം തേക്കാവുന്നതാണ്.