കറ്റാര്‍വാഴ, നെല്ലിക്കാ ജ്യൂസ് വെറുംവയറ്റില്‍

Print Friendly, PDF & Email

പണ്ടത്തേക്കാള്‍ പ്രാധാന്യം കറ്റാര്‍വാഴയ്ക്കിപ്പോഴുണ്ടെന്നു പറഞ്ഞാല്‍ തെറ്റില്ല. പണ്ട് നമ്മുടെ വീട്ടുവളപ്പില്‍ കണ്ടുവന്നിരുന്ന ഈ ചെടിയ്ക്കു കാര്യമായ പ്രാധാന്യം ആരും നല്‍കിയിരുന്നുമില്ല. എന്നാല്‍ ഇപ്പോഴത്തെ കാര്യം അതല്ല. കറ്റാര്‍ വാഴയുടെ ആരോഗ്യഗുണങ്ങള്‍ എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.

ആരോഗ്യത്തിനു മാത്രമല്ല, മുടിസംരക്ഷണത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം കറ്റാര്‍വാഴ് ഒരുപോലെ ഉപയോഗപ്രദവുമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പല രോഗങ്ങളും ചെറുക്കാനുള്ള ഫലപ്രദമായ ഒരു മരുന്നാണെന്നു വേണം, പറയാന്‍. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഉപകാരപ്രദവുമാകുമെന്നു പറയാം.

32 വൈറ്റമിനുകളുടെ കലവറയാണ് നെല്ലിക്കയും പ്രകൃതിദത്ത വൈറ്റമിനുകള്‍ ആവോളം അടങ്ങിയ ഒന്നാണ്. ഇതിന്റെ ഏറ്റവും പ്രധാന ഗുണം വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്നതെന്നതുതന്നെയാണ്. കൂടാതെ അമിനോ ആസിഡുകള്‍, അയേണ്‍, വൈറ്റമിന്‍ എ, ഫൈബര്‍ , പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും അസുഖങ്ങള്‍ തടഞ്ഞു നിര്‍ത്താനുമെല്ലാം നെല്ലിക്കയ്ക്കു കഴിയും.

നെല്ലിക്കയും ആരോഗ്യത്തിനൊപ്പം മുടിസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. നെല്ലിക്ക. ആയുര്‍വേദ മരുന്നുകളില്‍ പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. വാതം, അള്‍സര്‍, വിളര്‍ച്ച തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള ഒന്നാന്തരം മരുന്നു കൂടിയാണിത്. കണ്ണിന്റെ കാഴ്ചയ്ക്കും ദഹനത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏറെ ഫലപ്രദം.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...