എന്താണ് യഥാർത്ഥ കേരള സ്റ്റോറി ? വിവാദങ്ങളിൽ അർത്ഥമുണ്ടോ ??
ദ കേരള സ്റ്റോറി എന്ന വിവാദമായ സിനിമയുടെ പേരിൽ കേരളം ഇന്ന് രണ്ടു തട്ടിലായി ഏറ്റുമുട്ടുകയാണ്. ഒരു ഭാഗത്ത് മുസ്ലീം സംഘടനകളും മുസ്ലീം വോട്ടുകള്ൽ കണ്ണുവക്കുന്ന ഇടതു വലത്ഞ്ഞ രാഷ്ട്രീയ പാർട്ടികളും. മറുഭാഗത്താകട്ടെ ബിജെപിയും ക്രിസംഘികൾ എന്ന് സംഘവിരുദ്ധരാൽ വിശേഷിക്കപ്പെടുന്ന ഒരു വലിയ വിഭാഗം ക്രൈസ്തവരും. കഴിഞ്ഞ വർഷം നവംബറിൽ അതിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ കേരള സ്റ്റോറി വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. 32,000 സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും തീവ്രവൽക്കരിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അന്നുയർത്തിയ വിവാദത്തിന്റെ കേന്ദ്രബിന്ദു. സമൂഹ വിരുദ്ധമായ എന്തെങ്കിലും കേരള സ്റ്റോറിയിൽ കാണാതിരുന്ന സെൻസർ ബോർഡ് സിനിമക്ക് പ്രദർശനാനുമതി നൽകിയിട്ടും സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് നീതിപീഠങ്ങളെ സമീപിച്ചെങ്കിലും കേരള സ്റ്റോറിക്കെതിരെ ആരോപിക്കപ്പെടുന്ന പ്രശ്നങ്ങളൊന്നും കാണാതിരുന്ന സുപ്രീം കോടതിയും ഹൈക്കോടതിയും സിനിമയുടെ പ്രദർശനം നിരോധിക്കുവാൻ തയ്യാറായില്ല. അതോടെ ഇന്നുമുതൽ സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
കേരളത്തിലെ മതപരമായ പ്രബോധനത്തെയും ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകളെയും തീവ്ര ഇസ്ലാമിക പുരോഹിതന്മാർ എങ്ങനെ ലക്ഷ്യമിടുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമ കേന്ദ്രീകരിക്കുന്നത്. ഈ സ്ത്രീകളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും പിന്നീട് അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് “പൊളിറ്റിക്കൽ ഇസ്ലാമിന്റെ ലക്ഷ്യത്തിനായി പോരാടാൻ” അയക്കുകയും ചെയ്തുവെന്ന് കേരള സ്റ്റോറി അവകാശപ്പെടുന്നു. എന്നാൽ കേരളത്തിൽ ഇസ്ലാം മതം സ്വീകരിച്ചവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ എണ്ണം എത്രയാണ്? സമ്പൂർണ്ണ സമീപകാല ഡാറ്റ ഇല്ല എങ്കിലും ചില സംഖ്യകൾ ഉണ്ട്. സ്ത്രീകൾ മതം മാറുന്നതിന്റെ പ്രധാന കാരണവും നമുക്കറിയാം.
കേരളത്തിലെ മുസ്ലീം ജനസംഖ്യ
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 26.56% മുസ്ലീങ്ങളാണ്. ഇത് താരതമ്യേന മുസ്ലീങ്ങൾ കൂടുതലുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നു. ജനസംഖ്യാ വളർച്ചയുടെ കാര്യത്തിൽ, സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നത് 2001 നും 2011 നും ഇടയിൽ കേരളത്തിലെ മുസ്ലീം ജനസംഖ്യ 12.8% എന്ന നിരക്കിലായിരുന്നു എന്നാണ്, ഇത് അതേ കാലയളവിൽ മൊത്തത്തിലുള്ള ജനസംഖ്യാ വളർച്ചാ നിരക്കായ 4.9% എന്നതിനേക്കാൾ വളരെ കൂടുതലാണ്.
കേരളത്തിലെ മതപരിവർത്തനങ്ങൾ
മതപരിവർത്തനത്തെക്കുറിച്ച് പ്രത്യേകിച്ച് സംസ്ഥാനത്തെ സ്ത്രീകളുടെ മതപരിവർത്തനത്തെക്കുറിച്ച് കേരള സർക്കാരിന് എന്തെങ്കിലും ഡാറ്റയുണ്ടോ? 2006 മുതൽ 2012 വരെ 7713 പേർ ഇസ്ലാം മതം സ്വീകരിച്ചതായി 2012ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പറയുകയയുണ്ടായി. സിപിഐ എം നേതാവ് കെകെ ലതിക ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഉമ്മൻചാണ്ടി ഈ കണക്ക് പുറത്തുവിട്ടത്. 2006 നും 2009 നും ഇടയിൽ 2,667 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചതായി സ്ത്രീകളെ കുറിച്ച് സംസാരിച്ച ചാണ്ടി പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും മതപരിവർത്തനം പ്രാഥമികമായി വിവാഹത്തെ തുടർന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. മതപരിവർത്തനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ യുവാക്കൾക്കിടയിൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും മതപരിവർത്തന പ്രക്രിയ സ്വമേധയാ ഉള്ളതാണെന്നും നിർബന്ധിതമല്ലെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
2019 ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പാർലമെന്റിൽ പറഞ്ഞത് “ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) സംസ്ഥാന പോലീസ് സേനകളും തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രവർത്തകർക്കും അനുഭാവികൾക്കും എതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും 155 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ്”.
2005 നും 2012 നും ഇടയിൽ ഏകദേശം 4,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചതായി കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ മുഖപത്രമായ ജാഗ്രത 2015 ൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 2021 സെപ്റ്റംബറിൽ, ഒരു പ്രമുഖ കത്തോലിക്കാ ബിഷപ്പ് പറഞ്ഞത്, കേരളത്തിൽ ‘ലൗ ജിഹാദ്’, ‘നർക്കോട്ടിക് ജിഹാദ്’ എന്നിവയിലൂടെ അമുസ്‌ലിം യുവതയെ ചിലർ ടാർഗെറ്റ് ചെയ്യുന്നു എന്നാണ്. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് അവകാശപ്പെടുന്നവർ യാഥാർത്ഥ്യത്തോട് കണ്ണടച്ചിരിക്കുകയാണെന്ന് സീറോ മലബാർ സഭയുടെ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും പറഞ്ഞു.
അച്യുതാനന്ദനെ ഉദ്ധരിച്ച് അമിത് മാളവ്യ
“നമ്മുടെ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് തീവ്രവാദ സംഘടനകൾക്ക് പീരങ്കിയായി ഉപയോഗിക്കുന്നു. അടുത്ത 20 വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലീം സംസ്ഥാനമാക്കാനാണ് അവരുടെ പദ്ധതി. അതിനായി അവർ യുവാക്കളെ വശീകരിക്കുന്നു. അവർക്ക് പണം വാഗ്ദാനം ചെയ്യുന്നു. മുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കാൻ ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അവരെ നിർബന്ധിക്കുന്നു. അങ്ങനെയാണ് അവർ തങ്ങളുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നത്!. “അടുത്ത 20 വർഷത്തിനുള്ളിൽ കേരളം ഇസ്ലാമിക രാഷ്ട്രമായി മാറു”മെന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ പറയുന്ന വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തുകൊണ്ട് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറയുന്നു. ”ലവ് ജിഹാദ് യഥാർത്ഥവും അപകടകരവുമാണ്. നടപടി സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്നതിന്റെ ഭയാനകമായ ഓർമ്മപ്പെടുത്തലാണ് കേരള സ്റ്റോറി. നമുക്ക് സ്വന്തം തല മണലിൽ കുഴിച്ചിടാം. നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ അത് ബാക്കിയുള്ളവരെ വിഴുങ്ങും” അദ്ദേഹം ട്വീറ്റിൽകുറിച്ചു.[ https://twitter.com/i/status/1653609730450026508]
ഈ അഭിപ്രായങ്ങളെല്ലാം തന്നെ ഇസ്ലാമോഫോബിയയിൽ നിന്നുയരുന്ന പർവ്വതീകരിച്ച ആശങ്ങളാണെന്ന് കണ്ണടച്ച് വിധിക്കുവാൻ വരട്ടെ. ഇന്ന് പ്രദർശനം ആരംഭിച്ച ‘ദ കേരള സ്റ്റോറി’ എന്ന സിനിമ കണ്ട് ഇറങ്ങിയ സ്ത്രീകളടക്കമുള്ളവരുടെ ആദ്യ പ്രതികരണം പൊതുസമൂഹത്തിന് ഉള്ള ഈ ഭീതി ശരിവക്കുന്നതാണ്. “തങ്ങൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സംഭവങ്ങളുടെ നേരാഖ്യാനമാണ് കേരള സ്റ്റോറി എന്ന സിനിമയിലൂടെ പറയുന്ന”തെന്ന് അവർ ഒറ്റക്കെട്ടായി അഭിപ്രായപ്പെടുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററികൾ തടയാനും അടിച്ചു തകർക്കാനും ഇറങ്ങിപുറപ്പെടുന്നവർ അവരുടെ അഭിപ്രായങ്ങൾക്ക് കാതോർക്കുന്നത് നന്ന്. ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ. അവർ പറയുവാൻ ശ്രമിക്കുന്ന കഥയുടെ പിന്നിലെ ഭീതി ഒരു യാഥാർത്ഥ്യമായി പൊതു സമൂഹത്തിന്റെ മുമ്പിൽ നിലനിൽക്കുന്നു. അത് ശരിയല്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഉള്ളത് മുസ്ലീം സമൂഹത്തിനും അവരുടെ മത നേതൃത്വത്തിനുമാണ്.