ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ജയിലിലേക്ക്‌ വിടില്ല

Print Friendly, PDF & Email

ചെറുപ്പക്കാർ കുറ്റവാളികളായി മാറാതിരിക്കാൻ 2016-ൽ സുപ്രീംകോടതി ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ കുറ്റം തെളിഞ്ഞാലും ഇനി ജയിലിലേക്ക്‌ വിടില്ല. പകരം നല്ലനടപ്പിന് വിടും. ലാണ്. ഇത് ഉടൻ നടപ്പാക്കാൻ എല്ലാ ജില്ലാകോടതികൾക്കും കേരള ഹൈക്കോടതി നിർദേശം നൽകി. 1958-ലെ പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് (നല്ലനടപ്പ് നിയമം) പൂർണമായി നടപ്പാക്കും.  കുറ്റ കൃത്യത്തിന്റെ ഗൗരവം നോക്കിയാണ് നല്ലനടപ്പിനുള്ള കാലാവധി തീരുമാനിക്കുക.

പോലീസ് നൽകുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടെയോ മറ്റ് ക്രിമിനൽ കോടതി ജഡ്ജിയുടെയോ മുന്നിലെത്തുമ്പോഴാണ് നടപടി തുടങ്ങുന്നത്. കോടതി പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടെയും സഹായത്തോടെ കുറ്റവാളിയുടെ വിവരങ്ങൾ ശേഖരിക്കും. ആദ്യമായി കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം വിലയിരുത്തിയതിനു ശേഷം കുറ്റം ചെയ്തിട്ടുണ്ടെന്നും ആദ്യ കുറ്റമായതിനാൽ ശിക്ഷിക്കുന്നില്ലെന്നും കോടതി പ്രതിയെ അറിയിക്കും. നിശ്ചിത വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നല്ലനടപ്പിന് വിടുന്നെന്ന്അറിയിക്കുന്ന കോടതി, മേലിൽ ഒരു കുറ്റകൃത്യത്തിലും പങ്കാളിയാകരുതെന്നും പ്രതിയില്‍ നിന്നും ഉറപ്പ് വാങ്ങിക്കുന്നു. തുടർന്ന് ജില്ലാ പ്രൊബേഷണറി ഓഫീസർ നൽകുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയെ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കും. വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റുചെയ്ത് അതേ കോടതിയിൽ ഹാജരാക്കി ജയിലിലടയ്ക്കും. വ്യവസ്ഥകൾ ലംഘിക്കാത്ത ആൾ പൂർണ്ണമായും സ്വതന്ത്രമാക്കപ്പെടും.

കുറ്റവാളിയെ സ്വന്തം കുടുംബചുറ്റുപാടിലും സാമൂഹിക സാഹചര്യത്തിലും ജീവിക്കാൻ അവസരം നൽകൽ. ഇത് കുറ്റംചെയ്തയാളിൽ മനഃപരിവർത്തനത്തിനിടയാക്കും. അതുവഴി പുതിയ കുറ്റവാളികള്‍ സൃഷ്ടിക്കപ്പെടുന്നത് തടഞ്ഞ്‌ സമൂഹത്തിനു ഗുണകരമായ വ്യക്തികളെ സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം