INDIANEWS MAIN

ലാവിലിന്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. പിണറായി വിജയന്‍റെ ഭാവി നിര്‍ണ്ണയിക്കുക കോടതി.

കേരളം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമാധാനമായിരിക്കുവാന്‍ കഴിയില്ല. കാരണം. ലാവിലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി നാളെ പരിഗണനക്കെടുക്കുകയാണ്. ജസ്റ്റീസ് യു.യു ലളിത് അദ്ധ്യക്ഷനായ ബഞ്ച് നാലാമത്തെ കേസായാണ് ഹര്‍ജി പരിഗണിക്കുന്നത്. രണ്ട് കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസ് വീണ്ടും പരിഗണിക്കണമെങ്കില്‍ ശക്തമായ തെളിവ് ഹാജരാക്കണമെന്ന് സുപ്രീം കോടതി തന്നെ ആവശ്യപ്പെട്ട സാഹചര്യത്തില്‍ 26 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചിരിക്കുന്നത്. നാളെ 27-ാംമത്തെ തവണ സുപ്രിം കോടതി കേസ് പരഗമനക്കെടുക്കുന്പോള്‍ സിബിഐ എന്തെല്ലാം തെളിവവുകളാണ് ഹാജരാക്കുക എന്നതിനെ ആശ്രയിച്ചിരിക്കും പിണറായിയുടെ രാഷ്ട്രീയ ഭാവി.

പിണറായിയുടെ ബിനാമി സ്വത്തായ ഭാര്യ കമലയുടെ പേരുള്ള കമല ഇന്റര്‍ നാഷണല്‍ എന്ന വിദേശ കമ്പനിയിലാണ് ലാവിലിന്‍റെ കമ്മീഷന്‍ തുകയുടെ ഒരു ഭാഗമായ 78 കോടി നിക്ഷേപിച്ചതെന്ന് സിബിഐക്ക് മൊഴി ലഭിച്ചു കഴിഞ്ഞു. ക്രൈ മാസികയുടെ ചീഫ് എഡിറ്ററും സോഷ്യല്‍ ആക്ടിവിസ്റ്റുമായ നന്ദകുമാറാണ് ലാവിലിന്‍ കേസില്‍ പിണറായിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകളടക്കം സിബിഐക്ക് മൊഴി നല്‍കിയിരിക്കുന്നത്.

പ്രീ പോള്‍ സര്‍വ്വേകളെല്ലാം പിണറായി സര്‍ക്കാരിന് തുടര്‍ഭരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നാളത്തെ സുപ്രീം കോടതി നടപടികള്‍ പിണറായി വിജയന് നിര്‍ണ്ണായകമാവുകയാണ്. ലാവിലിന്‍ കേസിനെ സംന്പന്ധിച്ച് വിശദമായ കുറുപ്പ് നേരത്തെ തന്നെ സിബിഐ കോടതിക്കു കൈമാറിയിട്ടുണ്ടെങ്കിലും ഇതിന്‍റെ പകര്‍പ്പ് കക്ഷികള്‍ക്ക് ഇതുവരെ കൈമാറിയിട്ടില്ല. അതിനാല്‍ സിബിഐ എന്തെല്ലാം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവര്‍ എന്തെല്ലാം രേഖകളാണ് കോടതിക്കു മുന്പില്‍ നല്‍കിയിട്ടുള്ളതെന്നും ഇനി എന്തെല്ലാം ഹാജരാക്കുമെന്നും ഇപ്പോഴും വ്യക്തമല്ല. അതിനാല്‍ എല്‍ഡിഎഫ്ന് രണ്ടാമൂഴം ഭരണം കിട്ടിയാലും കോടതി നിലപാടിനെ ആശ്രയിച്ചായിിക്കും പിണറായി വിജയന് രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. അതിനാല്‍ തന്നെ സുപ്രീം കോടതിയിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് രാഷ്ട്രീയ കേരളം.