ഇലക്‍ഷന്‍ കമ്മീഷനെ പറഞ്ഞത് പച്ചക്കള്ളം. ഇരട്ട വോട്ടുകളുടെ ലിസ്റ്റ് പ്രതിപക്ഷ നേതാവ് പുറത്തു വിട്ടു.

Print Friendly, PDF & Email

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ ലിസ്റ്റ് പുറത്തുവിട്ട് രമേശ് ചെന്നിത്തല. 4.36 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് ‘ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്‌സൈറ്റിലൂടെ ( www.operationtwins.com ) പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂര്‍ണ വിവരവും ഇതില്‍ ലഭ്യമാണ്.

മൂന്ന് തരത്തിലുള്ള വ്യാജന്മാരെയാണ് തരംതിരിച്ച് വെബ്സൈറ്റിൽ നിരത്തിയിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളിൽ വോട്ടർ പട്ടികയിലുള്ളവർ, ഒരേ വോട്ടർ രണ്ട് മണ്ഡലങ്ങളിലുള്ളവർ, ഒരേ മണ്ഡലത്തിൽ വ്യത്യസ്ത ബൂത്തുകളിലുള്ളവർ എന്നിങ്ങിനെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ വെബ്സൈറ്റില്‍ ലിസ്റ്റ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ഓരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐഡി മ്പ‌ർ, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്. 4.36ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ആകെ 38,586 ഇരട്ട വോട്ടുകള്‍ മാത്രമേ കണ്ടെത്താനായുള്ളുവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇരട്ടവോട്ടുകളുടെ സംന്പൂര്‍ണ്ണ ലിസ്റ്റ് വെബ്സൈറ്റിലൂടെ കോണ്‍ഗ്രസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •