ഇന്ധനവില വീണ്ടും കൂടി. ഈ മാസം കൂടിയത് 16-ാംമത്തെ തവണ. 100 കടന്ന് ഒഡീഷയും തെലുങ്കാനയും.
കോവിഡ് പ്രതിസന്ധിക്കിടെ ജനങ്ങൾക്ക് പ്രഹരമായി ഇന്ധനവില ഇന്നും കൂടി. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും ആണ് ഇന്നു കൂട്ടിയത്. അതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസൽ വില 91.50 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ്. ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വര്‍ധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോള്‍ വില 100 കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ധനവില നേരത്തേതന്നെ 100 കടന്നിരുന്നു.