മണ്ഡലങ്ങളിലൂടെ – കോഴിക്കോട്
വടകര
ഇടത് ആഭിമുഖ്യം പുലര്‍ത്തുന്ന വടകര മണ്ഡലം വടകര മുന്‍സിപാലിറ്റിയും അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം എന്നീ നാല് പഞ്ചായത്തുകളും ചേര്‍ന്ന മണ്ഡലമാണ് വടകര 2016ലെ തിരഞ്ഞെടുപ്പില്‍ 9511 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫ് മുന്നണിയിലെ ജെഡി(എസ്) സികെ നാണു എല്‍ഡിഎഫ് മുന്നണിയിലെ ജെഡി(യു)വിലെ മനയത്ത് ചന്ദ്രനെ തോല്‍പ്പിച്ച മണ്ഡലമായ വടകര എപ്പോഴും ഇടത് ആഭിമുഖ്യം വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ്
സ്ഥാനാര്‍ത്ഥികള്‍
LDF
UDF കെ. രമ(RMP)
NDA എം.രാജേഷ് കുമാര്‍ (BJP)
കുറ്റ്യാടി
2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎംല്‍ നിന്ന് മുസ്ലീംലീഗിന്‍റെ സ്ഥാനാര്‍ത്ഥിയായ പാറക്കല്‍ അബ്ദുല്ല വെറും 1157വോട്ടുകളുടെ ഭൂരിപക്ഷത്തിനു പിടിച്ചെടുത്ത ഇടതപക്ഷ സ്വഭാവമുള്ള മണ്ഡലമാണ് കുറ്റ്യാടി.
സ്ഥാനാര്‍ത്ഥികള്‍
LDF കെപി കുഞ്ഞമ്മദ് കുട്ടി (CPM)
UDF പാറക്കല്‍ അബ്ദുള്ള (IUML)
NDA പി.പി.മുരളി(BJP)
നാദാപുരം
1960ലെ തിരഞ്ഞെടുപ്പില്‍ മാത്രം മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച നാദാപുരം മണ്ഡലം എക്കാലത്തും എല്‍ഡിഎഫിന്‍റെ ശക്തിദുര്‍ഗ്ഗമായി അറിയപ്പെടുന്ന മണ്ഡലമാണ്. 4759 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച സിപിഐയുടെ ഇകെ വിജയനാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍
LDF (CPM)
UDF കെ.പ്രവീണ്‍ കുമാര്‍ (INC)
NDA എം.പി.രാജന്‍ (BJP)
കൊയിലാണ്ടി
വ്യക്തമായി ഒരു മുന്നണിയേയും സ്ഥിരമായി വരിക്കാത്ത കൊയിലാണ്ടി 2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎംലെ കെ.ദാസന്‍ 13360 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണ്
സ്ഥാനാര്‍ത്ഥികള്‍
LDF കാനത്തില്‍ ജമീല (CPM)
UDF എന്‍. സുബ്രഹ്മണ്യം (INC)
NDA എം.പി.രാധാകൃഷ്ണന്‍ (BJP)
പേരാമ്പ്ര
1980ലെ തിരഞ്ഞെടുപ്പുമുതല്‍ തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു വരുന്ന മണ്ഡലമാണ് പേരാമ്പ്ര.4101 വോട്ടുകളുെ ഭൂരിപക്ഷത്തില്‍ വിജയിച്ച ടിപി രാമകൃഷ്ണനാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍
LDF ടി.പി രാമകൃഷ്ണന്‍(CPM)
UDF
NDA കെ.വി.സുധീര്‍ (BJP)
ബാലുശ്ശേരി (SC)
പൊതുവെ ഇടതുപക്ഷ ചായ് പുലര്‍ത്തുന്ന ബാലുശ്ശരി മണ്ഡലം കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎംന്‍റെ പുഷ്പന്‍ കടലുണ്ടി 15464 വോട്ടിന് മുസ്ലീം ലീഗിന്‍റെ രാമന്‍ പന്തളത്തെ തോല്പ്പിച്ച സീറ്റാണ്
സ്ഥാനാര്‍ത്ഥികള്‍
LDF സച്ചിന്‍ദേവ് (CPM)
UDF ധര്‍മ്മജന്‍ ബോള്‍ഗാട്ടി (INC)
NDA ലിബിന്‍ ഭാസ്‌കര്‍ (BJP)
ഏലത്തൂര്‍
ഇടതു പക്ഷത്ത് എന്‍സിപി കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെെടുപ്പുകളിലും ജയിച്ച ഏലത്തൂര്‍ മണ്ഡലം 29000ത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എകെ ശശീന്ദ്രന്‍ പ്രതിനിധീകരിക്കുന്നു
സ്ഥാനാര്‍ത്ഥികള്‍
LDF (CPM)
UDF
NDA ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍(BJP)
കോഴിക്കോട് നോര്‍ത്ത്
ഒരു മുന്നണിയോടും പ്രത്യേക മമത പ്രകടിപ്പിക്കാത്ത കോഴിക്കോട് നോര്‍ത്ത് മണ്ഡലം 2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎംന്റെ പ്രതീപ് കുമാര്‍ 27807 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
സ്ഥാനാര്‍ത്ഥികള്‍
LDF തോട്ടത്തില്‍ രവീന്ദ്രന്‍(CPM)
UDF കെ.എം അഭിജിത്ത് (INC)
NDA എം.ടി.രമേശ് (BJP)
കോഴിക്കോട് സൗത്ത്
യുഡിഎഫ്ന്‍റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന കോഴിക്കോട് സൗത്ത് മണ്ഡലം കഴിഞ്ഞ രണ്ട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന്‍റെ എംകെ മുനീറിനെ സംസ്ഥാന നിമസഭയിലേക്ക് അയച്ച മണ്ഡലമാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF (CPM)
UDF അഡ്വ. നൂര്‍ബീന റഷീദ് (IUML)
NDA നവ്യ ഹരിദാസ് (BJP)
ബേപ്പൂര്‍
1982ല്‍ 7ാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് സിപിഎം മണ്ഡലം പിടിച്ചെടുത്തതിനു ശേഷം നടന്ന എട്ട് തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന മണ്ഡലമാണ് ബേപ്പൂര്‍. 14360 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച വികെസി മമ്മദുകോയയാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍
LDF പി.എ.മുഹമ്മദ് റിയാസ് (CPM)
UDF പി.എം നിയാസ്(INC)
NDA കെ.പി.പ്രകാശ് ബാബു(BJP)
കുന്നമംഗലം
2016ലെ തിരഞ്ഞെടുപ്പില്‍ ഇടുത സ്വതന്ത്രനായി മത്സരിച്ചു 11205 വോട്ടുകളുടെ ഭരിപക്ഷത്തിനു പിടിഎ റഹിം വിജയിച്ച കുന്നമംഗലം മണ്ഡലം ഒരു മുന്നണിയോടും പ്രത്യേക ചായവ് വച്ചുപുലര്‍ത്താത്ത മണ്ഡലമാണ്
സ്ഥാനാര്‍ത്ഥികള്‍
LDF പി.ടി.എ. റഹീം (CPM (സ്വത)
UDF ദിനേഷ് പെരുമണ്ണ (UDFസ്വത)
NDA വി.കെ.സജീവന്‍ (BJP)
തിരുവമ്പാടി
യുഡിഎഫിനോട് അനുബാവം പുലര്‍ത്തുന്ന തിരുവമ്പാടി സീറ്റ് കഴിഞ്ഞ നിയമസഭാ തരിഞ്ഞെടുപ്പില്‍ സിപിഎംലെ ജോര്‍ജ് എം തോമസ് മുസ്ലീം ലീഗിന്‍റെ വിഎം ഉമ്മറിനെ 3008 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
സ്ഥാനാര്‍ത്ഥികള്‍
LDF ലിന്റോ ജോസഫ് (CPM)
UDF സി.പി. ചെറിയ മുഹമ്മദ് (IUML)
NDA ബേബി അമ്പാട്ട് (BJP)
കൊടുവള്ളി
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന കൊടുവള്ളി മണ്ഡലം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് കേവലം 573 വോട്ടുകളുടെ ഭൂരപക്ഷത്തിന് മുസ്ലീം ലീഗിന്‍റെ എംഎ റസാഖിനെ പരാജയപ്പെടുത്തിയ മണ്ഡലമാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF കാരാട്ട് റസാഖ് (CPM (സ്വത)
UDF
NDA ടി.ബാലസോമന്‍ (BJP)