മണ്ഡലങ്ങളിലൂടെ… മലപ്പുറം

Print Friendly, PDF & Email

കൊണ്ടോട്ടി
1957ല്‍ നിയമസഭ മണ്ഡലം രൂപീകരിച്ചതിനു ശേഷം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് കൊണ്ടോട്ടി. 10654 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ടിവി ഇബ്രാഹിം ആണ് നിയമസഭയില്‍ കൊണ്ടോട്ടിയെ പ്രതിനിധീകരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍
LDF സുലൈമാന്‍ ഹാജി (സ്വത)
UDF ടി.വി. ഇബ്രാഹിം (IUML)
NDA ഷീബ ഉണ്ണികൃഷ്ണന്‍ (BJP)

ഏറനാട്
മലപ്പുറം ജില്ലയില്‍ പെട്ട മണ്ഡലമാണെങ്കിലും വയനാട് ലോകസഭ മണ്ഡലത്തിന്‍റെ കീഴില്‍ വരുന്ന ഏറനാട് മണ്ഡലം മുസ്ലീം ലീഗിന്‍റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. മുസ്ലീം ലീഗിന്‍റെ പികെ ബഷീര്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍
LDF
UDF പി. കെ ബഷീര്‍ (IUML)
NDA അഡ്വ.ദിനേശ് (BJP)‌

നിലമ്പൂര്‍
വയനാട് ലോകസഭാ മണ്ഡലത്തില്‍ പെട്ട നിലമ്പൂര്‍ യുഡിഎഫ്ന്‍റെ ശക്തികേന്ദ്രമാണെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ പിവി അന്‍വര്‍ 11504 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആര്യാടന്‍ ഷൗക്കത്തിനെ അട്ടിമറിച്ച മണ്ഡലമാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF പി.വി. അന്‍വര്‍ (സ്വത)
UDF
NDA ടി.കെ.അശോക് കുമാര്‍ (BJP)

വണ്ടൂര്‍ (SC)
വയനാട് ലോകസഭാ മണ്ഡലത്തില്‍പ്പെട്ട ഷെഡ്യൂള്‍ഡ് കാസ്റ്റ് സംവരണ മണ്ഡലമായ വണ്ടൂര്‍ 1996ലെ തിരഞ്ഞെടുപ്പിലൊഴികെ എപ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച പാരന്പര്യമുള്ള മണ്ഡലമാണ്. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിലെ എപി അനില്‍കുമാറിനെ ആയിരുന്നു മണ്ഡലം തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലേക്ക് അയച്ചത്.
സ്ഥാനാര്‍ത്ഥികള്‍
LDF പി.മിഥുന (CPM)
UDF എ.പി. അനില്‍കുമാര്‍ (INC)
NDA പി.സി.വിജയന്‍ (BJP)

മഞ്ചേരി
1957ലേയും 1960ലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച മണ്ഡലം പിന്നീടു നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം നിയമസഭയിലേക്ക് ജയിപ്പിച്ചയച്ച മണ്ഡലമാണ്. എം ഉമ്മര്‍ ആണ് ഇപ്പോള്‍ മണ്ഡലത്ത് പ്രതിനിധീകരിക്കുന്നത്. ഭൂരിപക്ഷം 19616 വോട്ടുകള്‍
സ്ഥാനാര്‍ത്ഥികള്‍
LDF
UDF അഡ്വ. യു.എ. ലത്തീഫ് (IUML)
NDA പി.ആര്‍ രശ്മിനാഥ് (BJP)

പെരുന്തല്‍മണ്ണ
1967വരെ ചുവന്നിരുന്ന പെരുന്തല്‍മണ്ണിനെ 1967ലെ തിരഞ്ഞെടുപ്പില്‍ പച്ചപുതപ്പിച്ചതിനുശേഷം 2006ല്‍ മാത്രമേ വീണ്ടും ചുവപ്പിക്കുവാന്‍ കഴിഞ്ഞുള്ളൂ 2011ലെ തിരഞ്ഞെടുപ്പില്‍ മഞ്ഞളാംകുഴി അലിയിലൂടെ വീണ്ടും പച്ചപുതച്ച മണ്ഡലം 2016ലെ തിരഞ്ഞെടുപ്പല്‍ കേവലം 567 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയം ആവര്‍ത്തിച്ചു.
സ്ഥാനാര്‍ത്ഥികള്‍
LDF കെ.പി. മുഹമ്മദ് മുസ്തഫ (സ്വത)
UDF നജീബ് കാന്തപുരം (IUML)
NDA അഡ്വ. സുചിത്ര മാട്ടട (BJP)

മങ്കട
2001ലും 2006ലും മഞ്ഞളാംങ്കുഴി അലിയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തതൊഴിച്ചാല്‍ മറ്റെല്ലാതിരഞ്ഞെടുപ്പുകളിലും മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് മങ്കടക്കുള്ളത് സിപിഎം സ്ഥാനാര്‍ത്ഥിയെ 1508 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ലീഗിലെ ടിഎ അഹമ്മദ് കബീര്‍ ആണ് ഇപ്പോള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍
LDF റഷീദ് അലി (CPM)
UDF മഞ്ഞളാംകുഴി അലി (IUML)
NDA സജേഷ് ഇലയില്‍(BJP)

മലപ്പുറം
1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പു മുതല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ചുവരുന്ന മലപ്പുറം മണ്ഡലത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് പി ഉബൈദുള്ളയാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF പാലോളി അബ്ദുറഹിമാന്‍
UDF പി. ഉബൈദുല്ല (IUML)
NDA സേതുമാധവന്‍ (BJP)

വേങ്ങര
2011ലും16ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിച്ച മണ്ഡലം കുഞ്ഞാലിക്കുട്ടി ലോകസഭാ മെന്പര്‍ സ്ഥാനം ഏറ്റെടുത്തതോടെ 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലമാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF ജിജി പി. (CPM)
UDF പി.കെ. കുഞ്ഞാലിക്കുട്ടി (IUML)
NDA പ്രേമന്‍ മാസ്റ്റര്‍ (BJP)

വള്ളിക്കുന്ന്
2016ല്‍ മുസ്ലീം ലീഗിലെ പി അബ്ദുള്‍ ഹമീദ് 12610വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച വള്ളിക്കുന്ന് മണ്ഡലം മലപ്പുറം ജില്ലയിലെ മറ്റൊരു മുസ്ലീം ശക്തി കേന്ദ്രമാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF
UDF പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (IUML)
NDA പീതാംബരന്‍ പാലാട്ട് (BJP)

തിരൂരങ്ങാടി
1995ലെ ഉപതിരഞ്ഞെടുപ്പില്‍ എകെ ആന്‍റണി മത്സരിച്ച് വിജയിച്ചതൊഴിച്ചാല്‍ എപ്പോഴും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് തിരൂരങ്ങാടിക്കുള്ളത്. പികെ അബ്ദു റബ് ആണ് നിലവിലെ എംഎല്എ.
സ്ഥാനാര്‍ത്ഥികള്‍
LDF
UDF തിരൂരങ്ങാടി : കെ.പി.എ. മജീദ്
NDA സത്താര്‍ ഹാജി (BJP)

താനൂര്‍
സിഎച്ച് മുഹമ്മദ് കോയ, സയ്യദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍, യുഎ ബീരാന്‍, ഇ അഹമ്മദ്, സീതി ഹാജി തുടങ്ങിയ പ്രഗത്ഭമതികള്‍ മത്സരിച്ചു വിജയിച്ച മണ്ഡലമായ താനൂര്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് (NSC)യുടെ വി അബ്ദു റഹിമാന്‍ 4918 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുസ്ലീം ലീഗിലെ അബ്ദുറഹ്മാന്‍ രണ്ടാത്താണിയെ പരാജയപ്പെടുത്തി ചരിത്രം മാറ്റിയെഴുതിയ മണ്ഡലമാണ്.
സ്ഥാനാര്‍ത്ഥികള്‍
LDF വി. അബ്ദുറഹിമാന്‍ (സ്വത)
UDF പി.കെ. ഫിറോസ് (IUML)
NDA നാരായണന്‍ മാസ്റ്റര്‍(BJP)

തിരൂര്‍
2006ലെ തിരഞ്ഞെടുപ്പില്‍ ഒരേഒരു പ്രാവശ്യം സിപിഎംലെ പിപി അബ്ദുള്ളക്കുട്ടി വിജയിച്ചതൊഴിച്ചാല്‍ മുസ്ലീം ലീഗിനെ മാത്രം വിജയിപ്പിച്ച പാരന്പര്യമുള്ള മണ്ഡലമാണ് തിരൂര്‍
സ്ഥാനാര്‍ത്ഥികള്‍
LDF ഗഫൂര്‍ പി. ലില്ലീസ് (CPM)‌
UDF കുറുക്കോളി മൊയ്ദീന്‍ (IUML)
NDA ഡോ.അബ്ദുള്‍ സലാം (BJP)

കോട്ടക്കല്‍
മുസ്ലീം ലീഗിലെ അബ്ദുള്‍ സമദ് സമദ് സമദാനിയേയും പിന്നീട് 1542 വോട്ടുകള്‍ക്ക് അബിദ് ഹുസൈന്‍ തങ്ങളേയും വിജയിപ്പിച്ച മുസ്ലീലീഗിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോട്ടക്കല്‍
സ്ഥാനാര്‍ത്ഥികള്‍
LDF
UDF കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ (IUML)
NDA പി.പി. ഗണേശന്‍ (BJP)

തവനൂര്‍
എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച കെടിഎ ജലീലിന്‍റെ മണ്ഡലമാണ് തവനൂര്‍. 17064 വോട്ടുകള്‍ക്കാണ് ജലീല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കഴി‍ഞ്ഞ തവണ തോല്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥികള്‍
LDF കെ.ടി. ജലീല്‍ (സ്വത)
UDF (INC)
NDA

പൊന്നാനി എല്‍ഡിഎഫ്ന്‍റെ ശക്തമായ സാന്നിദ്ധ്യമുള്ള മണ്ഡലമാണ് പൊന്നാനി. 1980, 91, 96, 2006,11,16 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച പൊന്നാനിയെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ്. സ്ഥാനാര്‍ത്ഥികള്‍
LDF പി. നന്ദകുമാര്‍ (CPM)
UDF എം.എം.രോഹിത്ത് (INC)
NDA

Pravasabhumi Facebook

SuperWebTricks Loading...