കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക്…?

Print Friendly, PDF & Email

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് സൂചന നൽകി സിപിഎം. എ വിജയരാഘവന്റെ നേതൃത്വത്തിൽ നടന്ന വടക്കൻമേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. കോടിയേരി പാർട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്ന പൊതുവികാരം ആണ് പാർട്ടിക്കുളളത്. കോടിയേരി തിരികെയെത്തുന്ന സാഹചര്യമുണ്ടായാൽ വിജയരാഘവൻ വി എസ് അച്യുതാനന്ദൻ ഒഴിയുന്ന മലമ്പുഴ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേപറ്റിയും സിപിഎം ആലോചിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്ന വിവരം.

  •  
  •  
  •  
  •  
  •  
  •  
  •