കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ജനങ്ങള്‍ കൂട്ടത്തോടെ പോളിങ് ബൂത്തില്‍. 75ശതമാനം പോളിങ്.

Print Friendly, PDF & Email

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. ഉയര്‍ന്ന പോളിങ്ങാണ് എങ്ങും ദ‍ൃശ്യമായത്. വോട്ടു ചെയ്യാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ പലയിടത്തും കോവി് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ല. വൈകിട്ട് 6മണിവരെ ലഭിച്ച കണക്കു പ്രകാരം 75ശതമാനത്തിനു മേലാണ് ആണ് വോട്ടിംഗ്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.തിരുവനന്തപുരം 69.07, കൊല്ലം 72.79, പത്തനംതിട്ട 69. 33, ആലപ്പുഴ 76.42, ഇടുക്കി 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •