സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലോടെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വീണ്ടും ചൂടുപിടിക്കുന്നു.

Print Friendly, PDF & Email

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലോടെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വീണ്ടും ചൂടുപിടിക്കുന്നു. മനസ്ട്രറ്റിനു മുന്പില്‍ രഹസ്യമൊഴി രേഖപ്പെടുത്തി പുറത്തിറങ്ങിയ ഉടന്‍ തന്നെയാണ് കേരളത്തെ ‍ഞെട്ടിപ്പിക്കുന്ന വളിപ്പെടുത്തലുമായി മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയായി പറഞ്ഞുവെന്നും സ്വപ്‌ന പറയുമ്പോള്‍ ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് കൂടിയാണ് തിരി കൊളുത്തിയിരിക്കുന്നത്.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും രഹസ്യമൊഴി നല്‍കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സ്വപ്‌ന നേരത്തെ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എറണാകുളം സി.ജെ.എം. കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയത്. തന്‍റെ ജീവന് ഭീക്ഷണി ഉള്ളതിനാലാണ് താന്‍ 164വകുപ്പ് പ്രകാരം കോടതിക്കു മുന്പില്‍ മൊഴി രേഖപ്പെടുത്തുവാന്‍ തയ്യാറായതെന്നാണ് സ്പ്ന സുരേഷ് പറയുന്നത്.

2016-ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. കൂടാതെ, നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു എന്ന് സ്വപ്ന പുതുതായി വെളിപ്പെടുത്തുന്നു.

2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. അതോടു കൂടിയാണ് കേരളത്തെ പിടിച്ചുകുലുക്കിയ നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണകടത്തിന്‍റെ കഥകള്‍ കേരളം ‍ഞെട്ടലോടെ കേട്ടത്.

സംഭവത്തില്‍ കേസെടുത്തതോടെ സ്വപ്നയും സന്ദീപും അടക്കമുള്ളവര്‍ ഒളിവില്‍ പോയി. ജൂലായ് 19-നാണ് സ്വപ്ന സുരേഷിനെ ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. കോവിഡ് ലോക്‍ഡൗണിന്‍റ കാലത്തുള്ള സ്വപ്നയുടേയും കൂട്ടരുടേയും ഒളിച്ചോട്ട ഉന്നതരുടെ അറിവോടെയാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.

  •  
  •  
  •  
  •  
  •  
  •  
  •