ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും സ്വപ്ന സുരേഷ്.

Print Friendly, PDF & Email

തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. അതിനാല്‍ തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമന്നും കോടതിയോട് ആവശ്യപ്പെട്ടു. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് സ്വപ്നയെ കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ വക്കീല്‍ മുഖാന്തരം സമർപ്പിച്ച കത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. താന്‍ അട്ടക്കുളങ്ങര ജയിലിലായിരുന്നപ്പോള്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും ഉന്നതരുടെ പേരുകൾ പറയരുതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. ജയിലുള്ള തന്റെ ജീവനും ജയിലിനു പുറത്തുള്ള കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലാക്കാൻ കഴിവുള്ളവരാണ് അവരെന്നും ഭീഷണിപ്പെടുത്തി. നവംബര്‍ 25ന് മുമ്പ് പല തവണ ഇത്തരത്തിൽ ഭീഷണിയുണ്ടായെന്നും ഇവർ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്ന കോടതിയിൽ സമർപ്പിച്ച കത്തിൽ പറയുന്നു. അതിനാല്‍ തന്നെ അട്ടക്കുളങ്ങര ജയിലിലേക്ക് തിരച്ചയക്കരുതെന്നും സസ്വപ്ന കോടതിയോട് ആവശ്യപ്പെട്ടു. പക്ഷെ, സ്വപ്നയുടെ ഈ ആവശ്യം കോടതി അംഗീകിരിച്ചില്ല. എന്നാല്‍ സ്വപ്നക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ജയിൽ മേധാവിയോടും സുപ്രണ്ടിനോടും ഉത്തരവിട്ട കോടതി 22വരെ റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിത ജയിലിലേക്കയച്ചു. കോഫപോസ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്നക്ക് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. അതും അടുത്ത ബന്ധിക്കളെ മാത്രം. സ്വപ്നയെ പലപ്രവശ്യം ഭീക്ഷണി പ്പെടുത്തി എന്ന് പറയുന്ന സമയത്തു തന്നെയാണ് മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ട സ്വപ്നയുടെ വിവാദ വോയിസ് ക്ലിപ്പ് പുറത്തു വരുന്നത്. ഈ വിവാദ വോയിസ് ക്ലിപ്പിനെ പറ്റി അന്വേഷണം നടത്തുവാന്‍ സരര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. ഇതെല്ലാം കൂടി കൂട്ടിവായിക്കുന്പോള്‍ സ്വര്‍ണ്ണക്കടത്തു കേസ് അട്ടിമറിക്കുവാനുള്ള തീവ്ര ശ്രമം സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്നുണ്ടെന്നു വേണം അനുമാനിക്കാന്‍.