കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി അമേരിക്കന്‍ കന്പനി

Print Friendly, PDF & Email

അമേരിക്കന്‍ കന്പനിയായ മൊഡേണ ആണ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത് തങ്ങള്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി മൊഡേണ. അമേരിക്കയിലും യൂറോപ്പിലും വാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി തേടി അധികൃതരെ സമീപിക്കുമെന്നും നിര്‍മാതാക്കളായ മൊഡേണ വ്യക്തമാക്കി. അനുമതി തേടി ഇന്ന് തന്നെ അപേക്ഷ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

അവസാനഘട്ട പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വാക്‌സിന്‍ 94 ശതമാനവും ഫലപ്രദമാണെന്നാണ് വ്യക്തമാക്കുന്നത്. ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മൊഡേണ അവകാശപ്പെടുന്നു.

30,000 പേരില്‍ നടത്തിയ പരീക്ഷണത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ക്കും മറ്റു വസ്തു നല്‍കിയ 185 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്‌സിന് പകരം മറ്റു വസ്തുക്കള്‍ നല്‍കിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു. ഇതില്‍ നിന്നാണ് ഗുരുതര രോഗബാധ തടയുന്നതില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയത് എന്നാണ് മൊഡേണ വ്യക്തമാക്കിയത്.

  •  
  •  
  •  
  •  
  •  
  •  
  •