KERALANEWS MAIN

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് ന്‍റെ ‘പ്രതിക്ഷേധ സംഗമം’ ഇന്ന്.


കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെയും സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിനെതിരെയും എല്‍ഡിഎഫ് നടത്തുന്ന പ്രതിക്ഷേധ സംഗമം ഇന്ന്. വൈകുന്നേരം 5 മണിക്ക്‌ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്‌, നഗരസഭാ കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതിഷേധ സംഗമം നടക്കുക. നയതന്ത്ര ചാനല്‍ വഴി നടന്ന സ്വര്‍ണ്ണകടത്തിനെ തുടര്‍ന്ന് കേരളത്തില്‍ എത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കരങ്ങള്‍ സെക്രട്ടറിയേറ്റും കടന്ന് മുഖ്യമന്ത്രിയുടെ ഓഫീലേക്ക് നീണ്ടതോടെയാണ് അന്വേഷണ ഏജന്‍സികളെ പ്രതിരോധിക്കുവാനായി എല്‍ഡിഎഫ് സമരം തെറുവിലേക്ക് മാറ്റിയത്. സ്വര്‍ണകടത്തില്‍ ആരംഭിച്ച അന്വേഷണം ലൈഫ്മിഷന്‍ കടന്ന് സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികളായ കെഫോണ്‍, ഇ മൊബിലിറ്റി തുടങ്ങിയവയിലേക്ക് എത്തിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

അതോ‍ടൊപ്പം കിഫ്ബിയുടെ പ്രവര്‍ത്തനം ഭരണഘടന വിരുദ്ധമാണെന്ന സിഎജിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണ ഏജന്‍സികള്‍ കിഫ്ബിയിലും പിടിമുറുക്കുമെന്ന തിരിച്ചറിവ് എല്‍ഡിഎഫ് സര്‍ക്കാരിന് കനത്ത ആഘാതമാണ് വരുത്തിയത്. അതോടെ അന്വേഷണ ഏജന്‍സികളുടെ നീക്കത്തിന് ഏതെങ്കിലും തരത്തില്‍ തടയിടണമെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നിലനില്‍പ്പിനു തന്നെ ആവശ്യമായി വന്ന ഘട്ടത്തിലാണ് അണികളുടെ പിന്തുണയോടെ അന്വേഷണ ഏജന്‍സികളെ തെരുവില്‍ നേരിടുക എന്ന നിലപാടിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. മന്ത്രമാര്‍ അടക്കം എല്‍ഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന പ്രതിക്ഷേധ സംഗമത്തെ ജനകീയ പ്രതിരോദമാക്കി മാറ്റുവാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍