നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. തമിള്‍നാട് അതീവ ജാഗ്രതയില്‍

Print Friendly, PDF & Email

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തമിഴ്നാട്,പുതുച്ചേരി,ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രത തുടരുന്നു. നിവാർ ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി ട്രെയിന്‍ – വിമാന സര്‍വീസുകള്‍ റദ്ദാക്കി. തമിഴ്നാട്ടില്‍ ഇന്ന് പൊതു അവധി നല്‍കിയിരിക്കുയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് നേരത്തെ തന്നെ വിലക്കിയിരുന്നു. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടയില്‍ കാരയ്ക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഒൻപത് ബോട്ടുകൾ ഇതുവരെ കണ്ടെത്താനാവാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഈ ബോട്ടുകൾ കടലിലേക്ക് പോയത്. കാരയ്ക്കലിൽ നിന്നും പോയ 23 ബോട്ടുകളിൽ ഈ ഒൻപതെണ്ണത്തെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഒൻപത് ബോട്ടുകളിലായി അൻപതിലേറെ മത്സ്യത്തൊഴിലാളികളാണ് കടലിലേക്ക് പോയതെന്നാണ് വിവരം.

  •  
  •  
  •  
  •  
  •  
  •  
  •