കാന്‍സറിനെതിരെ യുദ്ധം പ്രഘ്യമാപിച്ചു ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി
കാന്‍സറിനെതിരെ ജൈവകൃഷി നടത്തിയ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി ശ്രദ്ധേയമാകുന്നു.
ഭക്ഷ്യസുരക്ഷ, ഭക്ഷ്യസ്വയം പര്യാപ്തത എന്നീ ആശയങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് കൃഷി നടത്തിയത്……
ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി പാടത്ത് കൃഷിചെയ്ത ജൈവനെല്‍ക്കൃഷിയുടെ കൊയ്ത്തുത്സവം ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡോളി ജോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി, എല്‍.പി. എന്നീ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും നിരവധി വൈദികരും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി.