തീ പിടിക്കുന്ന തടാകങ്ങള്‍…!!!
1960ല്‍ 280 തടാകങ്ങളുണ്ടായിരുന്ന ബെംഗളൂരു നഗരത്തില്‍ ഇന്ന് അവശേഷിക്കുന്ന ചെറുതും വലുതുമായ 42 തടാകങ്ങളില്‍ ഏറ്റവും വലിയ തടാകമാണ് 370 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ബെല്ലന്തൂര്‍ തടാകം. ജനങ്ങളു ടെ നിലനില്‍പ്പിനുതന്നെ ഭീക്ഷണിയായി ആ തടാകം ഇ ന്ന് പതഞ്ഞ് പൊന്തി തീ പിടിക്കുകയാണ്. അതിലെ ജീവ ജാലങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായിതന്നെ നശിച്ചു കഴിഞ്ഞു. 16-ാം നൂറ്റാണ്ടില്‍ കെംപെഗൗഡയും തുടര്‍ന്ന് നാടുഭരിച്ചിരുന്ന വോഡയാര്‍ രാജവംശവും, ബ്രിട്ടീഷുകാരും ബെംഗളൂരുവിനെ തടാകങ്ങളുടെ നാടാക്കി മാറ്റിയെങ്കില്‍ അവരുടെ പിന്തുടര്‍ച്ചക്കാരായ നമ്മുടെ ജനാധിപത്യ ഭരണത്തില്‍ അവര്‍ നിര്‍മ്മിച്ച ആ വെള്ളക്കെട്ടുകളെ നാം നശിപ്പിച്ച് അഗ്നികുണ്ഡങ്ങളാക്കി മാറ്റി.
സംരക്ഷകരില്ലാഞ്ഞിട്ടല്ല ഈ ദുര്‍ഗതി. ബെംഗളൂരു ഡവലപ്പ്‌മെന്റ് അതോറിട്ടി(ബിഡിഎ),ബൃഹ്ത് ബെംഗളൂരു മ ഹാനഗര പാലികെ(ബിബിഎംപി), ബെംഗളൂരു വാട്ടര്‍ സ പ്ലെ & സ്വീവേജ് ബോര്‍ഡ്(ബി.ഡബ്ല്യു.എസ്സ്.എസ്സ് .ബി), കര്‍ണ്ണാടക സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്(കെ.എസ്.പി.സി.ബി), ലേക്ക് ഡവലപ്പ്‌മെന്റ് അതോറിട്ടി (എല്‍ ഡി.എ)തുടങ്ങി നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വരെ ചെറുതും വലുതുമായ ഒരുപറ്റം സംരക്ഷകര്‍ ഈ തടാകങ്ങളെ സംരക്ഷിക്കുവാനായി നമുക്കുണ്ട്. എന്നിട്ടും നമ്മുടെ ഈ തടാകങ്ങളുടെ സ്ഥിതി കൂടുതല്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
ബെല്ലന്തൂര്‍ തടാകത്തിന്റെ കാര്യം മാത്രം പരിശോദിക്കാം. ജലത്തിന്റെ പരിശുദ്ധി അളക്കുന്ന 11 സൂചകങ്ങളില്‍ 11ലും ഈ തടാകം അപകട മേഖലക്ക് വളരെ വളരെ ഉയരെയാണ്. ഉയര്‍ന്ന തോതിലുള്ള ഫോസ്ഫറസിന്റേയും ഹൈഡ്രോ കാര്‍ബണിന്റേയും ഓര്‍ഗാനിക് പോളീമേഴ്‌സ് തുടങ്ങിയ രാസവസ്തുക്കളുടേയും സാന്നിദ്ധ്യമാണ് നമ്മുടെ തടാകങ്ങള്‍ പതഞ്ഞു പൊന്തുന്നതിനും തീപിടിക്കുന്നതിനും കാരണമാകുന്നത്.
ജലത്തിലെ ഇ-കോളിയുടെ അളവ് പരമാവധി 100 ആയിരിക്കേണ്ട സ്ഥാനത്ത് ബല്ലന്തൂര്‍ തടാകത്തിലെ ഇ-കോളിയുടെ അളവ് 717-916 ആണ്. എന്നുവച്ചാല്‍ 7 മുതല്‍ 9 മടങ്ങ് വരെ കൂടുതല്‍. ഫോസ്‌ഫേറ്റ് ഫോസ്ഫറസിന്റെ നോര്‍മല്‍ റെയിഞ്ച് 0.2% ആയിരിക്കേണ്ടിടത്ത് 2.6ആണ്. പ്ലേറ്റ് കൗണ്ട് പരമാവധി 5000 ആയിരിക്കേണ്ട സ്ഥാനത്ത് ഇത് 8000ത്തിനു മുകളില്‍. ജലത്തിലടങ്ങിയിരിക്കുന്ന കാര്‍ ബണ്‍ ഡൈ ഓക്‌സൈഡിന്റേയും, ലെഡ്ഡിന്റേയം, മെര്‍ക്കുറിയുടേയും അളവും വളരെ ഉയരത്തില്‍ തന്നെ. ജലത്തി ലെ ഓക്‌സിജന്റെ അളവ് 5 മി.ഗ്രാം/ലിറ്റര്‍ ആയിരിക്കേണ്ട സ്ഥാനത്ത് ബെല്ലന്തൂര്‍ തടാകത്തിലെ ഓക്‌സിജന്റെ അള വ് 2മി.ഗ്രാം/ലിറ്ററില്‍ താഴെ. എന്നുവച്ചാല്‍ ബെല്ലന്തൂര്‍തടാ കം നാമൊരു വിഷതടാകമാക്കി മാറ്റിയിരിക്കുന്നു. അതി ന്റെ ഫലമോ, 14,980ഹെക്ടര്‍ ക്യാച്ച്‌മെന്റേരിയ വരുന്ന ബെല്ലന്തൂര്‍ തടാക പ്രദേശത്ത് വിളയുന്ന ഭക്ഷ്യ വിളവുകളില്‍ ലെഡ്ഡിന്റേയും ഫോസ്ഫറസിന്റേയും മെര്‍ക്കുറിയുടേയും മറ്റ് മാരക മൂലകങ്ങളുടേയും അളവ് ഭീതിജനക മാം വിധം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരി ക്കുന്നു. മാരക രോഗങ്ങളിലേക്കും ജനറ്റിക് വൈകല്യങ്ങളി ലേക്കും ഇത് നമ്മെ നയിക്കും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 18നു മുമ്പ് ബെല്ലന്തൂര്‍ തടാകം ക്ലീന്‍ ചെയ്തിരിക്കണമെന്ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. സമയം നീട്ടി നല്‍കണ മെന്ന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ച് അടുത്ത ജൂ ലൈ 13ലേക്ക് തീയതി നീട്ടി നല്‍കി. ആ സമയ പരിധി കഴിഞ്ഞിട്ട് മാസങ്ങള്‍ ആയി എന്നാല്‍ തടാകത്തിന്റെ കൈവശാവകാശമുള്ള ബെംഗളൂര്‍ ഡവലപ്പ്‌മെന്റ് അതോറട്ടി ഇപ്പോള്‍ പറയുന്നത് ഇത് തങ്ങളെ കൊണ്ട് നടക്കാത്ത കാര്യമാണെന്നാണ്.
പ്രതിദിനം 300എംഎല്‍ഡി (മില്ല്യണ്‍ ലിറ്റര്‍/ഡെ)യിലേറെ മലിനജലമാണ് ബെല്ലന്തൂര്‍ തടാകത്തിലേക്ക് മാത്രം ഒഴുകിയത്തുന്നത്. അതില്‍ ഭൂരിഭാഗവും തടാക പരിസരത്ത് സ്ഥിതിചെയ്യുന്ന 114ലേറെ വരുന്ന വ്യവസായ ശാലകളില്‍ നിന്നും ഒഴുകുയെത്തുന്നു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നും വ്യാപാര ശാലകളില്‍ നിന്നും മറ്റുമാണ് ബാക്കി മലിന ജലം ഒഴുകിയെത്തുന്നത്. ഈ ഫാക്ടറികള്‍ പൂട്ടുവാനുള്ള നിര്‍ദ്ദേശം കൊടുക്കുക മാത്രമാണ് ബി ഡിഎക്ക് ഇതുവരെ ചെയ്യുവാന്‍ കഴിഞ്ഞിട്ടുള്ളത്.
ഒരു മില്ല്യണ്‍ ലിറ്റര്‍ മലിന ജലം ശുദ്ധീകരിച്ച് തടകത്തിലേക്ക് ഒഴുക്കിവിടണമെങ്കില്‍ 3കോടി രൂപ ചിലവ് വരുമെ ന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. വ്യവസായ ശാലകളില്‍ നിന്നു മാത്രം ഒഴുകിയെത്തുന്ന 250എംഎല്‍ഡി ജലം ശുദ്ധീകരിക്കണമെങ്കില്‍ പ്രതിദിനം 750 കോടി രൂപ വേണ്ടിവ രും. അതുകൊണ്ടാണ് ഇത് തങ്ങളെകൊണ്ട് കഴിയാത്ത കാര്യമാണെന്ന് ബിഡിഎക്ക് തുറന്നു പറയേണ്ടി വന്നത്.
ഇത് ബെല്ലന്തൂര്‍ തടാകത്തിന്റെ മാത്രം കാര്യം. വരത്തൂര്‍ തടാകമടക്കമുള്ള മറ്റ് തടാകങ്ങളിലേക്ക് ദിനം പ്രതി ഒഴുകി യെത്തുന്ന മില്ല്യണ്‍ ലിറ്റര്‍ കണക്കിനു മലിനജലം ശുദ്ധീക രിച്ച് തടാകത്തിലേക്ക് ഒഴുക്കുക എന്നത് ഇന്നത്തെ നിലയില്‍ ബിഡിഎക്ക് പോയിട്ട് സര്‍ക്കാരിനു പോലും കഴിയി ല്ല. ഒരു പരിധി വരെയെങ്കിലും മലിനജലം ഒഴുക്ക് നിയന്ത്രിക്കുവാന്‍ കഴിഞ്ഞത് അള്‍സൂര്‍, സാങ്കി തടാകങ്ങളിലേ ക്കുള്ളത് മാത്രമാണ്. എങ്കിലും പ്രസ്തുത തടാകങ്ങളിലും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പുതുമയില്ല.
16-ാം നൂറ്റാണ്ടിലെ ഭരണാധികാരികളും ജനങ്ങളും നമുക്കായി ശുദ്ധജല സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കിയെങ്കില്‍ നമ്മള്‍ ആ ജലസംഭരണികളെ വിഷജല സംഭരണികളാക്കി മാറ്റി. നമ്മുടെ കുറുക്കുവഴി തേടലുമൂലമാണ് നമ്മുടെ ശവക്കുഴി നമ്മള്‍ക്കു തന്നെ കുത്തേണ്ടി വന്നത്. മലിന ജലം ഒഴുക്കിവിടുന്നതിനുള്ള സംഭരണികളാണ് നമ്മുടെ തടാകങ്ങളെന്ന ധാരണ നാം തിരുത്തിയേ പറ്റു.