രമയുടേത് ചട്ടലംഘനമല്ലന്ന് നിയമസഭാ സെക്രട്ടറിയേറ്റ്

Print Friendly, PDF & Email

വടകര നിയോജകമണ്ഡലം പ്രതിനിധി കെ.കെ രമ തന്‍റെ ഭര്‍ത്താവും കൊല്ലപ്പെട്ട ആര്‍.എം.പി നേതാവുമായ ടിപി ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി നിമസഭാഗമായി സത്യപ്രതിജ്ഞ ചെയ്തത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കണ്ടെത്തി. പലപ്പോഴും അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ വരാറുണ്ടെന്നാണ് സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. എന്നാല്‍, നിയമസഭയുടെ കോഡ് ഒഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സ്പീക്കര്‍ എംഎല്‍എയെ താക്കീതു ചെയ്തേക്കും. ടി.പിയുടെ വധവുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സിപിഎംനെ അലോസരപ്പെടുത്തുന്നതിനാലാണ് തന്‍റെ നേരെ ആസൂത്രിത നീക്കം നടത്തുന്നതെന്ന് രമ പറയുന്നു. എകെജി സെന്‍ററില്‍ നിന്നുള്ള കൃത്യമായ നിര്‍ദ്ദേശം ഉള്ളതിനാലാണ് നടപടിയിലേക്ക് സ്പീക്കര്‍ നീങ്ങുന്നത്. നിയമസഭയില്‍ സ്പീക്കറുടെ കസേര ചവുട്ടി പുറത്തെറിഞ്ഞവര്‍ക്ക് തന്‍റെപേരില്‍ ആരോപണം ഉന്നയികക്കുവാന്‍ അര്‍ഹതിയില്ല എന്ന നിലപാടിലാണ് കെ.കെ രമ.