യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേല്‍… തീപിടിച്ച് ഗാസാ… മെഡിറ്ററേനിയനില്‍ അമേരിക്കയുടെ സൈനിക വിന്യാസം.

Print Friendly, PDF & Email

പലസ്തീൻ തീവ്രവാദ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രായേലിൽ കടന്നു കയറി ഗാസാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹമാസ് എന്ന തീവ്രവാദ ഗ്രൂപ്പ് ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് യുദ്ധ പ്രഖ്യാപനം. ഇറാന്റെ സഹായത്തോടെ ഇസ്രായേലിനുള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം തെരുവിൽ വെടിവെപ്പും നടത്തി. ആക്രമണത്തില്‍ 600ല്‍പരം പേര്‍ കൊല്ലപ്പെട്ടതായും 1500ഓളം പേര്‍ക്ക് പരുക്കേറ്റതായും സൈനികരും സിവിലിയന്‍സുമടക്കം 100ഓളം ബന്ദികളാക്കിയാതായും ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തോടെ ഗാസയില്‍ തീമഴ പെയ്യിക്കുകയാണ് ഇസ്രായേല്‍. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുകയാണ് ഇസ്രായേലിന്‍റെ ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്. അമേരിക്ക ഇസ്രായേലിന് സാമ്പത്തിക-സൈനിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേലിനെ സഹായിക്കാനായി പ്രത്യേക സ്ട്രൈക്ക് ഫോഴ്സടങ്ങിയ നാവിക സേനയെ അമേരിക്ക മെഡിറ്റിറേനിയന്‍ സമുദ്രത്തിലേക്കയച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പുതിയതും ഏറ്റവും നൂതനവുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അതിന്റെ ഏകദേശം 5,000 നാവികരും യുദ്ധവിമാനങ്ങളും ക്രൂയിസറുകളും ഡിസ്ട്രോയറുകളും അടങ്ങുന്ന സൈനിക വ്യൂഹമാണിത്. ഹമാസിൽ കൂടുതൽ ആയുധങ്ങൾ എത്തുന്നത് തടയുന്നതും നിരീക്ഷണം നടത്തുന്നതും മുതൽ എന്തിനോടും പ്രതികരിക്കാൻ സജ്ജരായിരിക്കും ഈ സ്ട്രൈക്ക് ഫോഴ്സ്. ണിത്, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന്‍റെ ആദ്യത്തെ പൂർണ്ണ വിന്യാസമാണ് ഗാസാ തീരത്ത് അമേരിക്ക നടത്തുന്നത്.