പ്രവാസികളെ തിരിച്ചു കൊണ്ടുവരുവാന്‍ രാജ്യം ഒരുങ്ങുന്നു…
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. പ്രവാസികളെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകളാരംഭിക്കുവാന്‍ കേന്ദ്ര ഗവര്‍മ്മെന്‍റ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വന്നിറങ്ങുന്ന പ്രവാസികളെ ക്വാറന്‍റയിന്‍ ചെയ്യുന്നതിന് ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോദി്ചതിനു ശഷമായിരിക്കും പ്രവാസികളെ അതതു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരുക.
തങ്ങളുടെ നാട്ടിലുള്ള വിദേശീയരെ അതതു രാജ്യങ്ങള്‍ തിരിച്ചു കൊണ്ടുപോകണമെന്ന് യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ട നിലക്ക് യുഎഇയില്‍ നിന്നുള്ളവരെയായിരിക്കും ആദ്യം കൊണ്ടുവരുക. മൂന്നു രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് വിമാനങ്ങളയച്ചും കപ്പല്‍ മാര്‍ഗ്ഗവും പ്രവാസി ഇന്തക്കാരെ തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. രോഗ പരിശോദന നടത്തി രോഗമില്ല എന്നുറപ്പുള്ളവരെയാണ് ആദ്യം കൊണ്ടുവരുക. വരുന്നവരെ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പിന്നീട് ക്വാറന്‍റയിന്‍ കാലവധി കഴിഞ്ഞതിനു ശേഷമേ വീടുകളിലേക്ക് പോകുവാന്‍ അനുവദിക്കൂ. രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗൾഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക. കുവൈറ്റിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് കുവൈറ്റ് സര്‍ക്കാരിനോടെ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലെ വ്യവസായ പ്രമുഖരുടേയും ഇന്ത്യന്‍ സംഘടനകളുടേയും ഹകരണത്തോടെ പ്രവാസികളെ ഇന്ത്യയില്‍ എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നത്. ആഴ്ചകള്‍ നീളുന്ന ഈ കുടിയൊഴുപ്പിക്കല്‍ ഒരു പക്ഷെ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായി മാറുവാന്‍ ആണ് സാധ്യത.

