കേരളത്തില്‍ ലോക്‍ഡൗണ്‍ മാര്‍ഗ്ഗരേഖയായി
കേരളത്തില്‍ ലോക്‍ഡൗണ്‍ നടപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖയായി വിജ്ഞാപനമിറങ്ങി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നിങ്ങനെ നാലു സോണുകളാക്കി തിരിച്ചാണ് ലോക്‍ഡൗണ്‍ നടപ്പിലാക്കുക.
റെഡ് സോണ്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍. മേയ് മൂന്നുവരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കും.
ഓറഞ്ച് സോണ്‍ എ: പത്തനംതിട്ട, എറണാകുളം, കൊല്ലം. ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.
ഓറഞ്ച് സോണ്‍ ബി: ആലപ്പുഴ, തിരുവനന്തപുരം,പാലക്കാട്, വയനാട്, തൃശ്ശൂര്‍. ഏപ്രില്‍ 20വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഭാഗികമായ ഇളവുകള്‍ നല്‍കും.
ഗ്രീന്‍ സോണ്‍: കോട്ടയം, ഇടുക്കി. ഏപ്രില്‍ 20 വരെ ലോക്ക്ഡൗണ്‍. അതിനു ശേഷം ഇളവുകള്‍ നല്‍കും.
കേരളത്തില്‍ ലോക്‍ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം:
https://drive.google.com/file/d/1-1XShfXdA0VMVmrhaBNFyc9UwAVciEHB/view