പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞു. സ്കൂട്ടറില്‍‍ യാത്ര തുടര്‍ന്ന് പ്രിയങ്ക.

Print Friendly, PDF & Email

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വദ്രയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ എസ്.ആര്‍ ദാരാപുരിയുടെ കടുംബത്തെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. കാര്‍ തട‌ഞ്ഞതോടെ പോലീസുമായി പ്രിയങ്ക വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും കാര്‍ കടത്തിവിടാന്‍ പൊലീസ് സന്നദ്ധമായില്ല. ഇതോടെ, പ്രിയങ്ക കാറില്‍ നിന്ന് ഇറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി പോയത്. സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടെ ഒരു പോലീസുകാരന്‍ തന്നെ കൈയേറ്റം ചെയ്‌തുവെന്നും പ്രയങ്ക ഗാനധി ആരോപിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •