ബര്‍മുഡട്രയാങ്കിള്‍ പോലൊരു പാലം സോഷ്യല്‍ മീഡിയയുടെ ഉറക്കം കെടുത്തുന്നു
ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ തലപുകക്കുകയാണ് ബര്‍മുഡട്രയാങ്കിള്‍ പോലെയൊര പാലം. പാലത്തില്‍ നിന്ന്ഇടത്തോട്ട് തിരിയുന്ന വാഹനങ്ങളെല്ലാം എങ്ങോട്ടു പോകുന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ ഉറക്കം കെടുത്തുന്നത്. ബെര്‍മുഡ ട്രയാങ്കിള്‍ പോലെയാണ് ഈ പാലമെന്നാണ് ചിലര്‍ പറയുന്നത്. ഹാരിപ്പോട്ടറുടെ മായാലോകത്തിലെ പാലമായിരിക്കും അതെന്ന് മറ്റുചിലര്‍. എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല എന്ന് വേറെ ചിലര്‍. @DannyDutch എന്ന അക്കൗണ്ടില്‍ നിന്ന് ഡാനിയേല്‍ എന്ന ആള്‍ പങ്കുവച്ച ഈ മായക്കാഴ്ചയുടെ പൊരുളറിയാനായി പരക്കം പായുന്ന സോഷ്യല്‍ മീഡയയിക്കു മുന്നില്‍ പ്രതിബിംബ സിദ്ധാന്തവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ താത്വികന്മാര്‍. ഇതൊരു യഥാര്‍ത്ഥ പാലമല്ലെന്നും ഒരു സാധാരണ റോഡാണെന്നും അവര്‍ പറയുന്നു. ഒരു കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് എടുത്തതാണ് വീഡിയോ. താഴെ നിലയില്‍ ചെളിയും വെള്ളവും നിറഞ്ഞതിനാല്‍ നദിയായി തോനുന്നതാണെന്നും തൊട്ടുമുകളിലെ നിലയുടെ പ്രതിബിംബം പാലമായി തെറ്റിദ്ധരിക്കുന്നതാണെന്നുമാണ് അവരുടെ വിശദീകരണം. ഏതായാലും ഈ വിശദീകരണത്തില്ല ആശ്വാസം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ.
Yes, the traffic just disappears. pic.twitter.com/XPcGrzadu5
— Daniel (@DannyDutch) June 29, 2019