ഒരു പിറന്നാൾ – ഷോർട് ഫിലിം റിലീസ്
ഒരു പിറന്നാൾ – ഷോർട് ഫിലിം റിലീസ്
ഒരു പിറന്നാൾ – ഷോർട് ഫിലിം റിലീസ് തപസ്യ ബാംഗ്ലൂർ പ്രസിഡന്റ് ശ്രീ. ഉദയകുമാർ, സമന്വയ മാറത്തഹള്ളി ബാഗ് പ്രസിഡന്റ് ശ്രീ. രമേശ് കുമാർ എന്നിവർ ചേർന്ന് യൂട്യൂബിൽ ലോഞ്ച് ചെയ്തു.
ഡോ. പ്രേംരാജ് കെ കെ കഥയും സിനിമാട്ടോഗ്രാഫി , എഡിറ്റിംഗ് സംവിധാനം ചെയ്ത കുഞ്ഞു സിനിമ റിലീസ് ആയി. പാതവക്കിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുന്ന കഥയാണ് ഈ കുഞ്ഞു “വലിയ” വലിയ സിനിമയിൽ പറയുന്നത്. നമ്മൾ ഓരോരുത്തരും ഓരോ പിറന്നാളിനും ആയിരങ്ങൾ ചിലവഴിക്കുമ്പോൾ ഒരു കുട്ടി തന്റെ കുഞ്ഞു പെങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ തത്രപ്പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം.
ഇതിൽ അഭിനയിച്ചിരിക്കുന്നത് – അല്ല ജീവിക്കുന്നത് എന്ന് വേണം പറയാൻ. കാരണം ആ കുട്ടികൾ (അന്നമ്മ, പരശുറാം, രേണുകാമ്മ, ആകാശ്) അങ്ങനെയുള്ള പരിതസ്ഥതിയിൽ ആണ് ജീവിക്കുന്നത്. ആ ജീവിതം അങ്ങനെ തന്നെ ഒപ്പിയെടുത്തിരിക്കുകയാണ് ഇതിൽ. ഈ നാലു കുട്ടികളെ കൂടാതെ പ്രവാസികളായ രാജീവ് ഭാസ്കർ, രാമചന്ദ്രൻ , ബാബുരാജ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഇതിലെ ഒരു കുഞ്ഞു പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് പ്രജോദ് ചന്ദ്രനും പാടിയിരിക്കുന്നത് ശിവാനന്ദയുമാണ്, സ്വാതി കൃഷ്ണൻ ആണ് സംഗീത സംവിധാനം. ശിവദം മ്യൂസിക്കിന്റെ ബാനറിൽ ഈ കുഞ്ഞു സിനിമ സംവിധാനം, എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഡോ. പ്രേംരാജ് കെ കെ . അസ്സോസിയേറ്റ് ഡയറക്ടർ കെ ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർ വെങ്കിടേഷ് റെഡ്‌ഡി.
