എന്ന് കൃതജ്ഞതയോടെ സ്വന്തം പന്തളം ബാലന്‍…!
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ “ പടയൊരുക്കത്തില്‍ പങ്കെടുത്ത ലക്ഷങ്ങളുടെ മുന്നില്‍ തന്‍റെ കലാപരിപാടി അവതരിപ്പിക്കാന്‍ കിട്ടിയ അസുലഭ സൌഭാഗ്യത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ പന്തളം ബാലന്‍.
കഴിഞ്ഞ 32 –വർഷമായി ഞാനവതരിപ്പിച്ചിട്ടുള്ള സംഗീതയാത്രയിലെ ഏറ്റവും വലിയ സദസ്സില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം തന്ന എല്ലാവര്ക്കും നന്ദി പറയാന്‍ ഈ പ്രമുഖ ഗായകന് പ്രശസ്തി ഒരു തടസ്സമല്ല എന്നുള്ളത് വീണ്ടും തെളിയിച്ചിരിക്കുന്നു . രാഷ്ട്രീയത്തിലും ഉപരിയാണ് ഒരു കലാകാരന്‍ അംഗീകാരം അര്‍ഹിക്കുന്നതും.
ആഗ്രഹിക്കുന്നതും.ഫേസ്ബൂക്കിലൂടെ ആണ് പന്തളം ബാലന്‍ തന്‍റെ മനസിലുള്ള സന്തോഷം പങ്കു വച്ചത്.
ഫേസ്ബുക്ക് മെസ്സെജിന്റെ പൂര്‍ണ രൂപം താഴെ.
രാഹുൽഗാന്ധി പങ്കെടുത്ത ശ്രീ രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിൻറെ സമാപന സമ്മേളന നഗരി. ലക്ഷകണക്കിനാളുകൾ പങ്കെടുത്ത ഈ പരിപാടിയിൽ എൻറെ സംഗീത പരിപാടി അവതരിപ്പിക്കുവാനൂള്ള അവസരം തന്ന കെ പി സി സി ക്കും മറ്റെല്ലാ ഭാരവാഹികൾക്കും പ്രത്യേകിച്ച് എന്നേപോലെയുള്ള കലാകാരന്മാരെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ശ്രീ പാലോട് രവിസാറിനും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നൂ.
32 –വർഷമായി ഞാനവതരിപ്പിച്ചിട്ടുള്ള സംഗീതയാത്രയിലെ ഏറ്റവും വലിയ ജനപ്രവാഹം….