റോഡ് ഷോക്കിടെ പരുക്കേറ്റവരെ താങ്ങി രാഹുല്‍. ചെരുപ്പേന്തി പ്രിയങ്ക

Print Friendly, PDF & Email

നോമിനേഷന്‍ നല്‍കിയതിനു ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് താഴെ വീണു പരുക്ക്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐയുടേത് ഉള്‍പ്പെടെ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ഈ സമയം സമീപത്തെ വാഹനത്തിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടക്കമുള്ളവര്‍ ഓടിയെത്തുകയും പരുക്കേറ്റവരെ തന്റെ വാഹന വ്യൂഹത്തിന്‍റെ ഒപ്പമുണ്ടായിരുന്ന ആംബുലന്‍സില്‍ കല്‍പ്പറ്റ ലിയോ ആശുപത്രിയിലേക്ക് മാറ്റി.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ പരിക്ക് പറ്റിയ മാധ്യമ പ്രവർത്തകനെ ഹോസ്പിറ്റലിലേക്ക് നീക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി…മാധ്യമ പ്രവർത്തകന്റെ ഷൂസും കൈയിൽ പിടിച്ചു അനുഗമിക്കുന്ന പ്രീയങ്ക ഗാന്ധി…യൂത്ത് കോൺഗ്രസ് കണിയാംപറ്റ മണ്ഡലം സെക്രട്ടറി നീജാബിന്റെ വീഡിയോയിൽ പതിഞ്ഞത് ..

Публикувахте от Adv VS Joy в Четвъртък, 4 април 2019 г.

ഇന്ത്യ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിക്‌സണ്‍ എടത്തിലിനെ സ്‌ട്രെക്ച്ചറില്‍ രാഹുല്‍ ഗാന്ധിയാണ് ആംബുലന്‍സില്‍ എത്തിച്ചത്. ഇതിനിടെ റിക്‌സണ്‍ന്റെ ഷൂ കൈയ്യില്‍ പിടിച്ച് പ്രിയങ്കാ ഗാന്ധിയെയും ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •