സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യത്തിനും ദന്തപരിപാലനം
പല്ലുകളുടെയും മോണകളുടെയും വൃത്തിഹീനമായ പരിപാലനം വായയിൽ മാത്രമല്ല മറ്റു ശരീരഭാഗങ്ങലിലും രോഗം ക്ഷണിച്ചു വരുത്തുകയാണെന്നു നിങ്ങൾക്ക് അറിയാമോ? നാം പലപ്പോളും ചിന്തികാത്ത ഒരു കാര്യമാണ് നമ്മുടെ ശരീര ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നത്. മറ്റു ശരീര ഭാഗങ്ങളില്‍ രോഗങ്ങൾ പടരുന്നത് പോലെതന്നെ വായയിലെ രോഗാണുക്കളും രക്തത്തിലൂടെയും മറ്റും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിൽ എത്തിപ്പെടുകയും അത് മാരകമായ രോഗങ്ങൾക്കു കാരണമാകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, മോണരോഗങ്ങളാൽ വായിൽ ആരംഭിക്കുന്ന അണുബാധകൾ അത്തരം സങ്കീർണതകൾക്കും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ള അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു
ആസ്ത്മ, ആർത്രൈറ്റിസ്, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അകാല ജനനങ്ങൾ, കുറഞ്ഞ ജനന കുഞ്ഞുങ്ങൾ, ശ്വാസകോശ പ്രശ്നങ്ങള്, കൊറോണറി ആർട്ടറി രോഗം, സ്ട്രോക്ക്, ദഹനക്കേടുപോലുള്ള ഉദരസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ദന്തരോഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുവാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ ചിലതാണ്
എങ്കിൽ നല്ല ദന്തപരിപാലനം എന്താണ്, നിങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ കഴിയ്യും? കുറച്ച് അടിസ്ഥാന നയങ്ങൾ ജീവിതത്തില്‍ പാലിച്ചെങ്കില്‍ ദന്തപരിപാലനം ഒരു പിരിധിവരെ സ്വയം നടപ്പിലാക്കുവാന്‍ കഴിയും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പല്ലിൽ ഒട്ടിപിടിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കരുത്, ഭക്ഷണം കഴിച്ച ശേഷം വായ് കഴുകുക, ഒരു ദിവസത്തിൽ രണ്ട് തവണയെങ്കിലും ബ്രഷ് ചെയ്യുക,എന്നിവ ജീവിതത്തില്‍ പാലിച്ചാല്‍ ആരോഗ്യമുള്ള പല്ലിന് എന്നിരുന്നാലും ആറുമാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ ദന്തഡോക്ടറെ സമീപിക്കുന്നത് ദന്തപരിപാലനത്തിന് അനിവാര്യമാണ്.

ഹോസ്മാറ്റ് കോംപ്രഹെന്‍സീവ് ഡെന്‍റല്‍ സെന്‍റര്‍
ബെംഗളൂരു Ph: +91 91084 50315
[ദന്ത പരിശോധന,റൂട്ട് കനാല്‍ ട്രീറ്റ്മെന്‍റ് , ഡെന്റൽ ബ്രേസിസ് അഥവാ കമ്പിയിടൽ ചികിത്സ, പല്ലുകളിലെ പോടുകൾ അടയ്ക്കൽ, പല്ല് എടുക്കൽ, പല്ല് വൃത്തിയാക്കൽ, സെറ്റ് പല്ലു വയ്ക്കൽ, പല്ലിനു ക്യാപിടൽ, ഡെന്റൽ implants തുടങ്ങി എല്ലാ വിധ ചികിത്സയ്യും നടത്തുന്ന പ്രശസ്ത ദന്തല്‍ ഹോസ്പിറ്റലാണ് ഹോസ്മാറ്റ് കോംപ്രഹെന്‍സീവ് ഡെന്‍റല്‍ സെന്‍റര്‍ (Hosmat comprehensive dental center). ബെംഗളൂരുവിലെ പ്രശസ്ത മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസിപിറ്റലായ ഹോസ്മാറ്റ് ഹോസ്പിറ്റലിന്‍റെ ദന്തല്‍ യൂണിറ്റാണ് മെഡിക്കല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്മാറ്റ് കോംപ്രഹെന്‍സീവ് ഡെന്‍റല്‍ സെന്‍റര്‍.] ]