വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

Print Friendly, PDF & Email

ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് മറുപടി എന്ന നിലയില്‍ കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാനെ‍റെ ശക്തമായ വെടിവയ്പ്പ്.. ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമുതല്‍ പാക് സേന പാക്കിസ്ഥാന്‍ മോട്ടോറുകളും ഷെല്ലുകളും ഉപയോഗിച്ച് അക്രമം നടത്തുന്നതെന്ന് സേനാ ഓഫീസര്‍ പി.ടി.ഐ. യോട് പറഞ്ഞു.

തുടര്‍ന്ന് പാകിസ്ഥാന്‍റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ പാക്ക് പോസ്റ്റുകള്‍ പൂര്‍ണ്ണമായി തകരുകയും നിരവധി പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പാക് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. അതിർത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്.