ഇലക്‍ഷന്‍ കമ്മീഷന്‍ വീണ്ടും സംശയമുനയില്‍. ഡല്‍ഹി തിരഞ്ഞെടുപ്പു തീയതി മുന്‍പേ പ്രവചിച്ച് ബിജെപി അദ്ധ്യക്ഷന്‍

Print Friendly, PDF & Email

ഇലക്‍ഷന്‍ കമ്മീഷന്‍റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. കഴിഞ്ഞ‍ ആറാം തീയതി ഇലക്‍ഷന്‍ കമ്മീഷന്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുന്പ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടാം തീയതി തന്നെ നടക്കുമെന്ന് സൂചന നല്‍കി ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി. ട്വിറ്ററിലാണ് മനോജ് തിവാരിയുടെ അഭിമുഖം വൈറലായിരിക്കുന്നത്.

ന്യൂസ് 18 ചാനലിന് ഡിസംബര്‍ 19ന് നല്‍കിയ അഭിമുഖത്തിലാണ് ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുമെന്ന് മനോജ് തിവാരി സൂചന നല്‍കുന്നത്. ‘കെജ്‍രിവാള്‍ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്’ മനോജ് തിവാരി അഭിമുഖത്തില് പറയുന്നു. മനോജ് തിവാരി അറിയാതെ തെരഞ്ഞെടുപ്പ് തീയതി പറയുമ്പോള്‍ അവതാരകന്‍ വിഷയം മാറ്റുന്നതും അഭിമുഖത്തില്‍ വ്യക്തമാണ്. തിരഞ്ഞെടുപ്പു കമ്മീഷന്‍ ബിജെപിയുടെ കൈയ്യിലെ പാവയാണെന്ന ആരോപണമാണ് ഇതോടെ ബലപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലും തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഒത്താശയോടെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •