സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കാലാ ജൂൺ 7 ന്
കബാലിയ്ക്കുശേഷം രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് കാലാ. കബാലിയുടേതിന് സമാനമായി അധോലോക നായകനെയാണ് കാലായിലും രജനി അവതരിപ്പിക്കുന്നത്.
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വുണ്ടര്‍ബാര്‍ ഫിലിംസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്ററും റിലീസിംഗ് തിയതിയും പുറത്തിറക്കിയത്. ജൂൺ 7 നാണ് ചിത്രം തിയേറ്ററിലെത്തുക.
കബാലിയ്ക്കുശേഷം പാ രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് കാലാ. കബാലിയുടേതിന് സമാനമായി അധോലോക നായകനെയാണ് കാലായിലും രജനി അവതരിപ്പിക്കുന്നത്.
മുംബൈ കേന്ദ്രമായ കഥയാണ് ചിത്രം പറയുന്നത്. ഹുമ ഖുറേഷി, നാനാ പടേക്കര്‍, അഞ്ജലി പാടീല്‍, സുകന്യ, സമുദ്രക്കനി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സന്തോഷ് നാരായണാണ് സംഗീതം.
നേരത്തെ രജനിയുടെ ശങ്കര്‍ ചിത്രം എന്തിരന്‍ 2.0 ജനുവരിയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു
കാല സിനിമയുടെ പാട്ട് കാണുക

