ഞങ്ങള്‍ ഇന്ത്യന്‍ പട്ടികളല്ല; അപമാനിച്ച കുവൈറ്റ് എംബസ്സി ജീവനക്കാര്‍ക്കെതിരെ അദ്നാന്‍ സാമി

Print Friendly, PDF & Email

എംബസിയിലെത്തിയപ്പോള്‍ തികച്ചും വൃത്തിക്കെട്ട അനുഭവമാണുണ്ടായത്. അധികൃതര്‍ ഒരു കാരണങ്ങളുമില്ലാതെ ഞങ്ങളുടെ സംഘത്തിലെ അംഗങ്ങളെ ഇന്ത്യന്‍ പട്ടികള്‍ എന്നുവിളിച്ച് അധിക്ഷേപിച്ചു

ന്യൂദല്‍ഹി: അധിക്ഷേപകരമായി സംസാരിച്ച കുവൈറ്റ് എംബസിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി ഗായകന്‍ അദ്‌നാന്‍ സമി. കുവൈറ്റില്‍ ഒരു സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു അദ്‌നാനും സംഘവും.

കുവൈറ്റിലെ വിമാനത്താവളത്തില്‍ വച്ചാണ് എംബസി അധികൃതര്‍ പരിപാടി അവതരിപ്പിക്കാനെത്തിയ തന്റെ സംഘത്തിലെ അംഗങ്ങളെ ഇന്ത്യന്‍ പട്ടികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നായിരുന്നു അദ്‌നാന്‍ പറഞ്ഞത്. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു.

വളരെ സന്തോഷത്തോടെ സംഗീതപരിപാടി അവതരിപ്പിക്കാനാണ് ഞങ്ങള്‍ കുവൈറ്റിലെത്തിയത്. അവിടുത്തെ ജനങ്ങള്‍ തികഞ്ഞ സ്‌നേഹത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചതും. എന്നാല്‍ എംബസിയിലെത്തിയപ്പോള്‍ തികച്ചും വൃത്തിക്കെട്ട അനുഭവമാണുണ്ടായത്. അധികൃതര്‍ ഒരു കാരണങ്ങളുമില്ലാതെ ഞങ്ങളുടെ സംഘത്തിലെ അംഗങ്ങളെ ഇന്ത്യന്‍ പട്ടികള്‍ എന്നുവിളിച്ച് അധിക്ഷേപിച്ചു. ഇത്ര ധാര്‍ഷ്ട്യത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു’. എന്നാണ് അദ്‌നാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.