ഇലന്തൂർക്കാവിൽ പടേനി ചൂട്ടുവിളക്ക് തെളിയാൻ ഇനി ദിവസങ്ങള്‍ മാത്രം
ധരണിതലങ്ങളിലിങ്ങനെ ചില….
ഭഗവതിമാരുടെ സന്നിധീങ്കൽ ..!!!
ഇലന്തൂരിന്റെ നാട്ടിടവഴികളെല്ലാം ഇനി കുന്നിലമ്മയുടെ തിരുമുറ്റത്തേക്ക്. ഇലന്തൂർക്കാവിൽ ചൂട്ടുവിളക്ക് തെളിയാൻ ഇനി ദിവസങ്ങള്‍ മാത്രം ഇല്ലങ്ങളുടെ ഊര് എന്നറിയപ്പെടുന്ന ഇലന്തൂരിലെ കുന്നിലമ്മയുടെ മുന്നിൽ പാളക്കീറിൽ വർണ്ണവസന്തമൊരുക്കി കൊട്ടിപ്പാടി തുള്ളിത്തിമിർക്കാൻ ഒരു ദേശം ഒരുങ്ങുന്നു.
ആടി കളിക്കുന്ന ഉഗ്രമൂർത്തികളുടെ വരവിനായ് ഒരു ദേശം ഒരു ജനത / ഒരു സംസകാരം കാത്തിരിക്കുകയാണ്””’ അവരുടെ അനുഗ്രഹത്തിനായ് , തന്നെ തന്നെ ബലി കൊടുക്കുവാൻ…. പണികൾ പൊറുത്ത് അനുഗ്രഹിച്ച് അവർ പോകുമ്പോൾ ”’ഒരിറ്റ് കണ്ണുനീർ കളത്തിൽ ബലിയായി അമ്മക്കു നൽകി വീണ്ടും വീണ്ടും വീണ്ടും ഈ അവസരതിനായ് കാത്തിരിക്കുകയാണ് ഇവിടുത്തെ ആയിരക്കണക്കിന് ഭക്തജനങ്ങളും , ആസ്വാദകരും പിന്നെ ഒരുപറ്റം പടേനി കലാകാരന്മാരും.
കാര്യപരിപാടി:
ഇലന്തൂർ പടേനി 2018
ചൂട്ട് വെയ്പ്പ് : ഫെബ്രുവരി 22
ഒന്നാം പടേനി : ഫെബ്രുവരി 25
കരപ്പടേനി : ഫെബ്രുവരി 26
വല്ല്യപടേനി : മാർച്ച് 4
ഇലന്തൂർ പടേനി 2018 ന്റെ പ്രോമോ കാണുക
ഇലന്തൂർക്കാവിലമ്മയുടെ മുന്നിൽ ചൂട്ടുവിളക്ക് തെളിയാൻ 12 ദിനരാത്രങ്ങളുടെ ദൈർഘ്യം.ഇലന്തൂർ പടയണി 2018ചൂട്ട് വെയ്പ്പ് : ഫെബ്രുവരി 22ഒന്നാം പടയണി : ഫെബ്രുവരി 25കരപ്പടേനി : ഫെബ്രുവരി 26വല്ല്യപടേനി : മാർച്ച് 4
Posted by Arun Lallu on Friday, February 9, 2018