“പുറംപോക്കിലൂടെ” കാര്‍ത്തിക യുടെ തിരിച്ചുവരവും കാത്ത് സിനിമാ ലോകം

Print Friendly, PDF & Email

 ഞാന്‍ തിരിച്ചുവരും…മാറ്റി നിര്ത്തിയവരോടും കുറ്റപ്പെടുത്തിയവരോടും ഒരു പരാതിയും എനിക്കില്ല. കാര്‍ത്തിക പറഞ്ഞു. ഇപ്പോഴും വിധിയിലും ഭാഗ്യത്തിലും ഞാന്‍ വിശ്വസിക്കുന്നു.

ഒരിടവേളയ്ക്കു ശേഷം നടി കാര്‍ത്തിക നായര്‍ ശക്തമായ വേഷവുമായി തിരിച്ചെത്തുന്നു. പുറംപോക്ക് എന്ന തമിഴ് ചിത്രത്തിലാണ് കാര്‍ത്തിക ഇപ്പോള്‍ അഭിനയിക്കുന്നത്. ആഗ്രഹിച്ചൊരു വേഷം കിട്ടിയതിന്റെ സന്തോഷത്തിലാണു കാര്‍ത്തിക ഇപ്പോള്‍. ദേശീയ അവാര്‍ഡ് നേടിയ എസ്.പി. ജനനാഥന്റെ ചിത്രമാണിത്. കൂടെ അഭിനയിക്കുന്നത് ആര്യയും വിജയ് സേതുപതിയുമാണ്.

തനിക്കു ലഭിച്ച എല്ലാ മികച്ച വേഷങ്ങളും തന്നെ മനസില്‍ കണ്ടുകൊണ്ട്  എഴുതിയതാണ്.. ഭാരതിരാജ സാറും ജനനാഥന്‍ സാറും ഒരു തവണയേ കാര്‍ത്തികയെ  കണ്ടിട്ടുള്ളൂ. പക്ഷേ, അവരുടെ നായിക കാര്‍ത്തികയാണെന്ന്  അവര്‍ തീരുമാനിച്ചു.

പതിനാറാം വയസിലായിരുന്നു കാര്‍ത്തികയുടെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. ആദ്യചിത്രങ്ങളായ ജോഷിനും കോയ്ക്കും ശേഷം കരിയറില്‍ കൂടുതല്‍ താത്പര്യമുണ്ടായി.

എന്നെത്തന്നെ കഥാപാത്രങ്ങളിലേക്ക് മാറ്റി ചിന്തിച്ചു തുടങ്ങി- കാര്‍ത്തിക പറഞ്ഞു.അഞ്ചുവര്‍ഷത്തെ കരിയറിനിടെ മികച്ചവേഷങ്ങള്‍ ചെയ്ത ശേഷമാണ് ഒരിടവേള വന്നത്. ശക്തമായ കഥാപാത്രവുമയി തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് കാര്‍ത്തിക ഇപ്പോള്‍‌.

 • 4
 •  
 •  
 •  
 •  
 •  
 •  
  4
  Shares

Leave a Reply