15,611 കോടി രൂപ ചെലവില്‍ ‘നമ്മമെട്രോ’ മൂന്ന-ാം ഘട്ടത്തിന് കേന്ദ്രാനുമതി.
ബെംഗളൂരു നിവാസികള്‍ക്ക് ഒരു സന്തോഷവാർത്ത. 31 സ്റ്റേഷനുകളിലായി 44.65 കിലോമീറ്റർ നീളത്തിൽ രണ്ട് എലിവേറ്റഡ് കോറിഡോറുകളുള്ള മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 15,611 കോടി രൂപയാണ് പദ്ധതിയുടെ പൂർത്തീകരണ ചെലവ്. മൂന്നാം ഘട്ടത്തിൽ ബെംഗളുരുവിൻറെ പടിഞ്ഞാറൻ ഭാഗത്തെ ബന്ധിപ്പിക്കുന്ന ഏകദേശം 44.65 കിലോമീറ്റർ ലൈനുകൾ ആണ് പുതുതായി കൂട്ടിച്ചേർക്കുക. .
ജെപി നഗർ നിന്ന് കെമ്പപുര (ഔട്ടർ റിംഗ് റോഡ് വെസ്റ്റ് സഹിതം) വരെ 32.15 കിലോമീറ്റർ നീളത്തിൽ 22 സ്റ്റേഷനുകളോടുകൂടിയ പാതക്കും ഹൊസഹള്ളി മുതൽ കടബാഗെരെ വരെ (മഗഡി റോഡ്) 12.50 കിലോമീറ്റർ നീളത്തിൽ 9 സ്റ്റേഷനുകളോടുകൂടിയ പാതക്കുമാണ് പുതുതായി കേന്ദ്ര മന്തിസഭ അഗീകാരം നല്‍കിയിരിക്കുന്നത്. ഈ മൂന്നാം ഘട്ടം പ്രവർത്തനക്ഷമമാകുന്നതോടെ 220.20 കിലോമീറ്റർ സജീവമായ മെട്രോ റെയിൽ ശൃംഖല ഉള്ള ബൃഹ്ത് പദ്ധതിയായി നമ്മ മെട്രോ മാറും.”
പീനിയ ഇൻഡസ്ട്രിയൽ ഏരിയ, ബന്നാർഘട്ട റോഡിലെയും ഔട്ടർ റിംഗ് റോഡിലെയും ഐടി വ്യവസായങ്ങൾ, തുമകുരു റോഡിലെ ടെക്സ്റ്റൈൽ, എഞ്ചിനീയറിംഗ് ഇനങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ, ORR, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന മേഖലകളെ മൂന്നാം ഘട്ടത്തിൽ സംയോജിപ്പിക്കും. പിഇഎസ് യൂണിവേഴ്സിറ്റി, അംബേദ്കർ കോളേജ്, പോളിടെക്നിക് കോളേജ്, കെഎൽഇ കോളേജ്, ദയാനന്ദസാഗർ യൂണിവേഴ്സിറ്റി, ഐടിഐ തുടങ്ങിയവയാണ് പ്രസ്താവനയിൽ പറയുന്നത്.
നഗരത്തിലെ മെട്രോ റെയിൽ ശൃംഖലയുടെ കാര്യക്ഷമമായ വിപുലീകരണമാണ് മൂന്നാ ഘട്ടം വിഭാവനം ചെയ്യുന്നത്. ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടം നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗണ്യമായ പുരോഗതിക്കും നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ, വ്യാവസായിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും കാരണമാകും. ഇതോടെ ബെഗളൂരു നിവാസികള്‍ക്ക് നഗരത്തിന്‍റെ ഏത് കോണിലും മെട്രോ വഴി വഴി എത്തിച്ചേരാനാകും. ഇതോടെ ഇതോടെ നഗരറോഡുകളിലെ തിരക്ക് ഗണ്യമായി കുറയുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.