ബെംഗളൂരുവിലെ ആദ്യത്തെ ഭൂഗർഭ എസി ബസാർ മാസാവസാനത്തോടെ തുറക്കും ?

Print Friendly, PDF & Email

ബെംഗളൂരു നഗരത്തിലെ എയർകണ്ടീഷൻ ചെയ്ത ആദ്യത്തെ ഭൂഗർഭ മാർക്കറ്റായ പാലികെ ബസാർ ഈ മാസം അവസാനത്തോടെ തുറന്നുപ്രവര്‍ത്തനം ആരഭിക്കും. പടിഞ്ഞാറൻ ബെംഗളൂരുവിലെ വിജയനഗറിൽ വിജയനഗർ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു കല്ലേറ് അകലെയാണ് ന്യൂഡൽഹിയിലെ പാലിക ബസാർ മാതൃകയിൽ വിഭാവനം ചെയ്ത ബെഗളൂരുവിലെ ആദ്യത്തെ അണ്ടര്‍ഗ്രൗണ്ട് മാർക്കറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. പച്ചക്കറികളും പൂക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും വിൽക്കുന്ന 150-ലധികം കച്ചവടക്കാരുള്ള തിരക്കേറിയ സർവീസ് റോഡിനടിയില്‍ 2017 ഡിസംബറിൽ ആണ് ഭൂഗർഭ മാർക്കറ്റിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.

100 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഭൂഗർഭ മാർക്കറ്റില്‍ 3 മീറ്റർ വീതിയുള്ള കാൽനട പാതയുടെ ഇരുവശത്തുമായി 75-ലധികം സ്റ്റാളുകളായിരിക്കും ഉണ്ടാവുക. സെൻസർ ഘടിപ്പിച്ച സ്ലൈഡിംഗ് ഡോറുകൾ, എസ്കലേറ്ററുകൾ, ലിഫ്റ്റ് സൗകര്യം എന്നിവയോടുകൂടിയാണ് ഭൂഗര്‍ഭ മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരോത്ഥാന പദ്ധതി പ്രകാരം അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിച്ച മാർക്കറ്റിലേക്ക് രണ്ട് ഗേറ്റുകളിലൂടെ എളുപ്പത്തിൽ പ്രവേശിക്കാം. മാർക്കറ്റ് വെള്ളപ്പൊക്കത്തിൽ നിന്ന് തടയുന്നതിന് ചുറ്റും പ്രത്യേക പൈപ്പ് ലൈനാണ് മഴവെള്ളം പ്രധാന റോഡിലെ ഷോൾഡർ ഡ്രെയിനിലേക്ക് തിരിച്ചുവിടുന്നത്.

അണ്ടര്‍ഗ്രൗണ്ട് മാര്‍ക്കറ്റിന്‍റെ എല്ലാ നിര്‍മ്മാണ ജോലികളും ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാക്കും എന്ന് വിജയനഗര്‍ എം.എൽ.എ എം.കൃഷ്ണപ്പ പറഞ്ഞു. “ചില ചെറിയ ജോലികൾ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്, മാസാവസാനത്തോടെ മാർക്കറ്റിൻ്റെ ഉദ്ഘാടനം ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതനുസരിച്ച് വെണ്ടർമാരെ തീരുമാനിക്കുകയും അവർക്ക് അവരുടെ സ്റ്റാളുകൾ നൽകുകയും ചെയ്യും,” അദ്ദേഹം വിശദീകരിച്ചു.

എന്നാൽ കച്ചവടക്കാരെ തിരഞ്ഞെടുക്കുന്നതിലെ ഈ ദുരൂഹത നിലവില്‍ സര്‍വ്വീസ് റോഡ് ഓരത്ത് കച്ചവട നടത്തി വരുന്ന വ്യാപാരികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. “പുതിയ ബസാറിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, എന്നാൽ ഞങ്ങളുടെ ബിസിനസ്സ് നടത്താൻ ഞങ്ങൾക്ക് ഒരു സ്റ്റാൾ ലഭിക്കുമോ എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. ഇന്നുവരെ ഒരു വിവരവും BBMP ഞങ്ങൾക്ക് നൽകിയിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രദേശത്ത് വ്യാപാരം നടത്തുന്ന 49 കാരനായ പൂക്കച്ചവടക്കാരനായ കൃഷ്ണമൂർത്തി പറഞ്ഞു,

നിലവില്‍ നിരവധി കച്ചവടക്കാര്‍ ഉള്ളതിനാൽ ആരാണ് താഴേക്ക് വരുമെന്ന് ഞങ്ങൾക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല എന്ന് വഴിയരികിലെ കച്ചവടക്കാർ പറയുന്നു. “മാർക്കറ്റ് സ്റ്റാളുകൾ അനുവദിക്കുന്നതിനായി വ്യാപാരികൾ ഇപ്പോഴും പൗരസമിതിയുടെ ഔദ്യോഗിക കോളിനായി കാത്തിരിക്കുകയാണെന്ന് സൗത്ത് സോൺ ടൗൺ വെൻഡിംഗ് കമ്മിറ്റി പ്രസിഡൻ്റ് മഞ്ചഗൗഡ പറഞ്ഞു.

ഭൂഗർഭ വിപണിയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചും ചില വ്യാപാരികൾക്ക് സംശയമുണ്ട്. “പ്രോജക്റ്റ് ആരംഭിച്ചതിന് ശേഷമുള്ള ഞങ്ങളുടെ ഏറ്റവും വലിയ ആശങ്ക ഞങ്ങൾക്ക് ലാഭമുണ്ടാക്കാൻ കഴിയുമോ എന്നതാണെന്ന് 67 കാരിയായ പഴം വിൽപനക്കാരിയായ ഗൗരമ്മ പറയുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലന്നാണ് ബിബിഎംപി അധികൃതരുടെ നിലപാട്.

Pravasabhumi Facebook

SuperWebTricks Loading...