ദേശീയ ഗാനത്തെ അപമാനിച്ച് സഭാംഗങ്ങള്‍

Print Friendly, PDF & Email

ദേശീയത പറഞ്ഞ് വോട്ട് പിടിക്കുകയും ദേശീയത തീവ്രവാദമായി കൊണ്ട് നടക്കുകയും ചെയ്യുന്ന പാര്‍ട്ടി തോല്‍വിയുടെ ദേഷ്യം തീര്‍ക്കുന്നത് ദേശീയ ഗാനത്തോടാണോ?. അതോ ബിജെപിയുടെ ദേശീയതയോടുള്ള പ്രണയം വെറും കാപട്യമോ?. രാജി പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി അടക്കമുള്ള എംഎല്‍എ മാരുടെ നടപടികള്‍ കണ്ടാല്‍ ആര്‍ക്കും അത്തരം ഒരു സംശയം തോന്നിപ്പോകും..

അത്യന്തം നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രാജി പ്രഖ്യാപിച്ച് ഉടന്‍ മുഖ്യമന്ത്രി സഭ വിട്ടിറങ്ങുകയായിരുന്നു. പുറകെ ബിജെപി എംഎല്‍എ മാരും. ദേശീയഗാനത്തോടെയാണ് സാധാരണയായി സഭാനടപടികള്‍ അവസാനിക്കുന്നത്. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചതോടെ സഭാനടപടികള്‍ അവസാനിച്ചു. പതിവുപോലെ ദേശീയഗാനം ഉയര്‍ന്നു. ദേശീയ ഗാനം പാടുന്നതു കേള്‍ക്കുമ്പോള്‍ നിശ്ചലമായി നിന്ന് ബഹുമാനിക്കണമെന്നാണ് ചട്ടം അല്ലങ്കില്‍ അത് ദേശീയഗാനത്തെ അപമാനിക്കലാവും.

പക്ഷെ, ഇവിടെ മുഖ്യമന്ത്രിയോ നിയമസഭാംഗങ്ങളോ ദേശീയ ഗാനം കേട്ടതായി പോലും നടിക്കാതെ പുറത്തേക്കുള്ള ജൈത്രയാതയിലായിരുന്നു. ഭരണ പക്ഷത്തുള്ള ചില എംഎല്‍എ മാരാകട്ടെ ആഘോഷതിമര്‍പ്പിലും. നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് ദേശീയ ഗാനത്തെ മാനിക്കണ്ടത് എങ്ങനെയെന്ന് വലിയ നിശ്ചയമില്ല എന്ന് തെളിയിക്കുന്നതായിരുന്നു സഭയില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍. അല്ലങ്കില്‍ ഇവരുടെ ദേശഭക്തി വെറും കാപട്യമാണെന്ന് കരുതേണ്ടിവരും. ഇത് സോഷ്യല്‍ മീഡിയകളില്‍ ശക്തമായ വിമര്‍ശനത്തിനാണ് വഴിവച്ചിരിക്കുന്നത്.

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares