പത്രസ്വാതന്ത്ര്യത്തിൽ ഇന്ത്യ 161-ാം സ്ഥനത്ത്…!

Print Friendly, PDF & Email

മെയ് 3 ന് ലോകം പത്രസ്വാതന്ത്ര്യ ദിനം ആചരിക്കുമ്പോൾ അതിനെ പറ്റി ചിന്തിക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവുംം വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഭാരതം. അതുകൊണ്ടായിരിക്കാം പത്രസ്വാതന്ത്ര്യദിനം ഇന്ത്യൻ മാധ്യമങ്ങൾ അറിയുകപോലും ചെയ്യാതെ കടന്നു പോയത്. ലോകരാജ്യങ്ങളിലെ പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് ആധികാരികമായി പഠനം നടത്തുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രസിദ്ധീകരിച്ച പ്രസ് ഫ്രീഡം ഇൻഡക്‌സിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും താഴെയായി ആണ് മാർക്ക് ചെയ്തിരിക്കുന്നത്. 2022-ൽ ഇന്ത്യ 150-ാം സ്ഥാനത്ത് ആയിരുന്നുവെങ്കിൽ 2023ൽ അത് 161-ലേക്ക് താഴ്ന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും യഥാക്രമം 150, 152 സ്ഥാനങ്ങൾ നിലനിർത്തി. പട്ടികയിൽ നോർവേ ഒന്നാം സ്ഥാനത്തു തുടർന്നപ്പോൾ അയർലൻഡും ഡെൻമാർക്കും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സ്വീഡൻ, ഫിൻലാൻഡ്, നെതർലാൻഡ്‌സ്, ലിത്വാനിയ, എസ്തോണിയ, പോർച്ചുഗൽ, ടിമോർ-ലെസ്റ്റെ എന്നിവയാണ് സൂചികയിലെ ആദ്യ 10 രാജ്യങ്ങൾ. സ്വിസർലൻഡ് 12-ാം സ്ഥാനത്തും ന്യൂസിലൻഡും കാനഡയും യഥാക്രമം 13-ഉം 15-ഉം സ്ഥാനത്താണ്.

മുഴുവൻ പട്ടിക ഇവിടെ പരിശോധിക്കുക: Index | RSF.