ഗവര്‍ണര്‍ ആരഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടിയ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി.
വിസി നിയമനത്തില്‍ ഗവര്‍ണര്‍ ആരഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടിയ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ശരിവെച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചതാണ് സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി. നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള സർക്കാരിന്‍റെ ഹർജി ഹൈക്കോടതി തളളിയതോടെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് സര്‍ക്കാരിന് കേരള ഹൈക്കോടതിയില്‍ നിന്ന് ആഘാതമേല്‍ക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിന്റെ നിയമനത്തിനുള്ള നടപടി റദ്ദാക്കിയിട്ട് പത്തുനാള്‍ പിന്നിടുമ്പോഴാണ് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് വീണ്ടും അടിയേല്‍ക്കുന്നത്.
ഗവർണറുടെ നിയമന ഉത്തരവ് ചോദ്യം ചെയ്തുളള സംസ്ഥാന സർക്കാരിന്‍റെ ഹർജി അത്യപൂർവമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍ തന്‍റെ വിധി പ്രസ്ഥാവം തുടങ്ങുന്നത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുതന്നെ യോഗ്യരായവരെ കണ്ടെത്താനുളള ശ്രമങ്ങൾ ചാൻസലാറായ ഗവർണർ നടത്തിയിട്ടുണ്ട്. ഡിജിറ്റിൽ സർവകലാശാല വിസിയടക്കം സർക്കാർ ശുപാർശ ചെയ്ത രണ്ടുപേർക്കും സാങ്കേതിക സർവകലാശാലയുടെ തലപ്പത്തിരിക്കാൻ യോഗ്യതയില്ല എന്ന ഗവർണറുടെ കണ്ടെത്തലും ശരിയാണ്. പ്രോ വൈസ് ചാൻസലർക്ക് വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് സർവകലാശാല തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പത്തുവർഷത്തിലധികം അധ്യാപന പരിചയമുളളവരുടെ പട്ടിക തേടി ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് ഗവർണർ കത്തയച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സിസ തോമസിനേക്കാൾ സീനിയോറിറ്റിയുളളവർ ഉണ്ട് എന്നതും ശരിയാണ്. എന്നാൽ അവരൊക്കെ തിരുവനന്തപുരത്തിന് പുറത്താണ് ജോലി ചെയ്യുന്നത് എന്നതും അധിക ഉത്തരാവാദിത്വം നിറവേറ്റാൻ ബുദ്ധിമുണ്ടാകും എന്ന് തിരിച്ചറിഞ്ഞും കൊണ്ടാണ് ചുമതല സിസ തോമസിന് കൈമാറിയത്. വൈസ് ചാൻസലർ പദവിയിൽ ഇരിക്കാനുളള അധ്യാപന പരിചയവും സിസ തോമസിനുണ്ട്. വിദ്യാർഥികളാണ് പ്രധാനമെന്നും സർവകലാശാലയുടെ സുഗമമായ പ്രവർത്തനം മുന്നിൽക്കരുതിയാണ് സിസ തോമസിനെ നിയമിച്ചതെന്നമുളള ഗവർണറുടെ മറുപടിയും പരിഗണിക്കപ്പെടേണ്ടതാണ്. ഗവർണർ നടത്തിയ നിയമനം പക്ഷപാതപരമെന്നോ തെറ്റെന്നോ പറയാനാകില്ലെന്നുകൂടി വിലയിരുത്തിയാണ് സർക്കാരിന്‍റെ ഹർജി തളളിയത്.
എന്നാൽ നിയമനത്തിനു ശേഷവും സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. . താൽക്കാലിക വിസിയുടെ ചുമതല നിവഹിക്കുന്നതിൽ വീഴ്ചയുണ്ടായാൽ തൽസ്ഥാനത്തു നിന്ന് സിസ തോമസിനെ നീക്കാൻ തടസമില്ലെന്നും ഉത്തരവിലുണ്ട്. സ്ഥിരം വിസിയെ കണ്ടെത്താൻ മൂന്നുമാസത്തിനുളളിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും കോടിതി നിര്‍ദ്ദേേശിച്ചു.
ഗവർണ്ണറുമായുള്ള പോരിൽ നിരന്തരം സർക്കാർ കോടതികളിൽ തോൽക്കുന്ന സ്ഥിതിയാണ്. കെടിയു വിസിയെ പുറത്താക്കിയതിനെതിരായ കേസിൽ സുപ്രീം കോടതി വിധിയായിരുന്നു സർക്കാരിനേറ്റ ഒന്നാമത്തെ തിരിച്ചടി. പിന്നെ കുഫോസ് വിസിയെ തെറിപ്പിച്ചതിൽ കോടതിയെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെറെ നിയമന നീക്കത്തിനെതിരായ കോടതി ഉത്തരവ് മൂന്നാമത്തെ തിരിച്ചടിയായി. ഇപ്പോൾ കെടിയു വിസി നിയമന കേസിലും തിരിച്ചടിയായതോടെ തുടർച്ചയായ നാലാമതും

